Connect with us

Kasargod

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്: മുഹിമ്മാത്ത് ഉത്തര, മധ്യ, ദക്ഷിണ മേഖലാ യാത്രകള്‍ പ്രയാണം തുടങ്ങി

സ്വീകരണ കേന്ദ്രങ്ങളില്‍ റാലിയും പ്രഭാഷണങ്ങളും നടന്നു. യൂണിറ്റ് സമാഹരിച്ച സമ്മേളന നിധി യാത്രയില്‍ ഏറ്റുവാങ്ങി.

Published

|

Last Updated

കാസര്‍കോട് | സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 19ാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകള്‍ പ്രയാണം തുടങ്ങി. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മഖാം പരിസരത്തു നിന്നും ജാഥാ നായകന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് മൂസല്‍ മദനി തലക്കി പതാക കൈമാറി.

മധ്യ മേഖലാ തളങ്കര മാലിക് ദീനാര്‍ മഖാം പരിസരത്തു നിന്നും ജാഥാ നായകരായ സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദിക്കും, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്കും സയ്യിദ് മുത്തു കോയ തങ്ങള്‍ കണ്ണവം പതാക കൈമാറി. ദേളി സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാം പരിസരത്തു നിന്നും ആരംഭിച്ച ദക്ഷിണ മേഖലാ പ്രയാണത്തിന് തുടക്കം കുറിച്ച് ജാഥാ നായകന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് സമസ്ത കര്‍ണാടക ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി പതാക കൈമാറി.

മഞ്ചേശ്വരത്ത് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് കോളിയൂര്‍, നംഷാദ് ബേക്കൂര്‍, ഫാറൂഖ് പൊസോട്ട്, റഫീഖ് ലത്തീഫി, അശ്‌റഫ് സഖാഫി ഉളുവാര്‍, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

കാസര്‍കോട്ട് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ കാമില്‍ സഖാഫി, സിറാജ് മൗലവി തളങ്കര, ശംസുദ്ധീന്‍ കോളിയാട്, ഹാരിസ് ഹിമമി സഖാഫി, അലി ഹിമമി സഖാഫി, അബ്ദുല്ല ഗുണാജെ, സഫ്വാന്‍ ഹിമമി ആദൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ദേളി സഅദിയ്യയില്‍ നടന്ന ദക്ഷിണ മേഖലാ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പ്രാര്‍ഥന നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹസ്ബുല്ല തളങ്കര, അഷ്റഫ് കരിപ്പൊടി, ബഷീര്‍ ഹിമമി പെരുമ്പള, ഖലീല്‍ മാക്കോട്, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം സോണിലെ 65 യൂണിറ്റ് പര്യടനങ്ങള്‍ക്കു ശേഷം ബൊള്‍മാറില്‍ സമാപിച്ചു. മധ്യ മേഖലാ കാസര്‍കോട് സോണ്‍ പര്യടന ശേഷം കോട്ടക്കുന്നിലും, ദക്ഷിണ മേഖലാ ഉദുമ സോണിലെ പര്യടനത്തിനു ശേഷം ഏണിയാടിയിലും സമാപിച്ചു. ഉത്തര മേഖല ഇന്ന് കുമ്പള സോണിലും മധ്യ മേഖല ബദിയടുക്കയിലും, ദക്ഷിണ മേഖല കാഞ്ഞങ്ങാട്ടും പര്യടനം നടത്തും.

സ്വീകരണ കേന്ദ്രങ്ങളില്‍ റാലിയും പ്രഭാഷണങ്ങളും നടന്നു. യൂണിറ്റ് സമാഹരിച്ച സമ്മേളന നിധി യാത്രയില്‍ ഏറ്റുവാങ്ങി. മൂന്ന് ദിവസങ്ങളില്‍ 450 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം മൂന്ന് യാത്രകളും രാത്രി സമാപിക്കും.

 

 

 

Latest