National
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്, മുഹിമ്മാത്ത് സനദ് ദാനം: സ്വാഗതസംഘമായി
ബാംഗ്ലൂര്‍ അനുസ്മരണ സമ്മേളനം ജനുവരി 10ന്. സംഗമത്തിന്റെ വിജയത്തിന് 101 അംഗ സംഘാടക സമിതി.
അള്‍സൂര്‍ | സമസ്ത കേന്ദ്ര മുശാവറ അംഗവും മുഹിമ്മാത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശില്‍പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 19-ാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളത്തിന്റെയും ഭാഗമായുള്ള ബാംഗ്ലൂര്‍ അനുസ്മരണ സമ്മേളനം ജനുവരി 10ന് അള്‍സൂര്‍ മര്‍കസുല്‍ ഹുദയില്‍ നടക്കും. സംഗമത്തിന്റെ വിജയത്തിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. ഉപദേശക സമിതി ഭാരവാഹികള്‍: സയ്യിദ് ശൗഖത്തലി തങ്ങള്‍ ഹിമമി സഖാഫി, അനസ് സിദ്ധീഖി ഷിറിയ കുന്നില്‍, അബ്ദുറഹിമാന്‍ ഹാജി.
സ്വാഗത സംഘം ഭാരവാഹികള്‍: ശബീബ് അള്‍സൂര്‍ (ചെയര്‍മാന്‍), ഇബ്രാഹിം സഖാഫി പയോട്ട, അബ്ദുറഹിമാന്‍ നീലസന്ദ്ര, അഹ്മദ് ആനപാളയ (വൈസ് ചെയര്‍മാന്‍), സിദ്ധീഖ് ഇന്ദിരനഗര്‍ (ജനറല്‍ കണ്‍വീനര്‍), സവാദ്, ഖാലിദ് മായിപ്പാടി, ജുനൈദ് ഹിമമി, സിറാജ് ഹിമമി, അനസ് യാറബ്ബ്‌നഗര്‍ (ജോയിന്റ് കണ്‍വീനര്‍), ശംസുദ്ധീന്‍ നീലസന്ദ്ര (ട്രഷറര്‍).