Kasargod
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്: പ്രൗഢമായി തിദ്കാറെ അഹ്ദല്‍ സംഗമങ്ങള്‍
ദേലംപാടി സഫ നഗറില്‍ നടന്ന ദേലംപാടി സര്‍ക്കിള്‍ തിദ്കാറെ അഹ്ദല്‍ സംഗമം മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദേലംപാടി സര്‍ക്കിള്‍ തിദ്കാറെ അഹ്ദല്‍ സംഗമം മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍. ഉദ്ഘാടനം ചെയ്യുന്നു.
ദേലംപാടി | ഫെബ്രു: ആറ് മുതല്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 19-ാമത് ഉറൂസും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്ത് ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന തിദ്കാറെ അഹ്ദല്‍’ സംഗമങ്ങള്‍ പ്രൗഢമായി മുന്നേറുന്നു. ദേലംപാടി സഫ നഗറില്‍ നടന്ന ദേലംപാടി സര്‍ക്കിള്‍ തിദ്കാറെ അഹ്ദല്‍ സംഗമം മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തി.
സര്‍ക്കിള്‍ പ്രചാരണ സമിതി ഭാരവാഹികള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി ദേലംപാടി (ചെയര്‍.), ഷറഫുദ്ധീന്‍ സഖാഫി മയ്യളം, എസ് അബ്ദുല്ല, മൊയ്ദു സഅദി ഹിദായത് (വൈസ് ചെയര്‍.), ഉമൈര്‍ ഹിമമി സഖാഫി (ജന. കണ്‍.), ജഹ്ഫര്‍ മയ്യളം, നാസര്‍ ഹിദായത്, അശ്‌റഫ് സഅദി (ജോ. കണ്‍വീനര്‍), ഹാഫിള് ഫയാസ് ഹിമമി (ഫിനാന്‍സ്). യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ : ഹാഫിള് മഷ്ഹൂദ് ഹിമമി (ദേലംപാടി), അബ്ദുല്‍ കരീം (മയ്യള), നാസിര്‍ ഹിമമി (ഊജംപാടി), നവാസ് സഅദി (ഹിദായത്), ഹുസൈന്‍ (കൊമ്പോട്), മുഹമ്മദ് (മുഞ്ചിക്കാന), ഹാഫിള് സാബിത് അഹ്സനി (ദേലംപാടി).
ഗ്വാളിമുഖം ഖലീല്‍ സ്വലാഹില്‍ നടന്ന സംഗമം സയ്യിദ് മുഹമ്മദ് ഇമ്പിച്ചി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ പ്രസംഗിച്ചു. പള്ളങ്കോട് സര്‍ക്കിള്‍ പ്രചാരണ സമിതി : മുഹമ്മദ് ബെദ്രടി (ചെയര്‍.), മുസ്തഫ കര്‍ണൂര്‍, കരീം പള്ളത്തൂര്‍, മുഹമ്മദ് കുഞ്ഞി പരപ്പ (വൈസ് ചെയര്‍.), അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് (ജന. കണ്‍.), സി എ റഷീദ് മാസ്റ്റര്‍, സിറാജ് സറോളി, ഷറഫുദ്ധീന്‍ പരപ്പ (ജോ. കണ്‍.), യൂസുഫ് ഹാജി കൊട്ട്യാടി (ഫിനാന്‍സ്). യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍: സൂഫി മദനി (പള്ളങ്കോട്), അബ്ദുല്‍ റസാഖ് സഖാഫി (ആദൂര്‍), അബ്ദുല്‍ കരീം (പള്ളത്തൂര്‍), അബ്ദുല്‍ റഹ്മാന്‍ (പരപ്പ), നവാസ് സഖാഫി (കൊട്ട്യാടി), പള്ളിക്കുഞ്ഞി ഹാജി ( ഗ്വാളിമുഖം), ഇബ്രാഹിം (കര്‍ണൂര്‍), അബ്ദുല്‍ റഹീം സഅദി (തെങ്ങ് വളപ്പ്).
പെര്‍മുദെ സുന്നി സെന്ററില്‍ നടന്ന പെര്‍മുദെ സര്‍ക്കിള്‍ സംഗമം എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഖാഫി മളി, അഷ്റഫ് സഖാഫി ഉളുവാര്‍ പ്രസംഗിച്ചു.
മുഹിമ്മാത്ത് പെര്‍മുദെ സര്‍ക്കിള്‍ പ്രചാരണ സമിതി : പാടി അബ്ദുല്ല കുഞ്ഞി ഹാജി (ചെയര്‍.), ഡി എ ചള്ളങ്കയം, അബ്ബാസ് അമ്പേരി (വൈസ് ചെയര്‍.), എ എസ് ആര്‍ അബ്ബാസ് (ജന. കണ്‍.), ഹുസ്സൈന്‍ ഒടുവാര്‍, അലി പെര്‍മുദെ (ജോ. കണ്‍.), അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (ഫിനാന്‍സ്). യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ : ഇസ്മായില്‍ (പെര്‍മുദെ), ഹുസ്സൈന്‍ (അംഗഡിമുഗര്‍), സൈഫുല്ല (ചള്ളങ്കയം), സുബൈര്‍ (ബാഡൂര്‍), മുഹമ്മദ് (മുന്നൂര്‍), ഗഫൂര്‍ അമാനി (കന്തല്‍), സമദ് മദനി (ദേരടുക്ക), അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ഷേണി), ഖലീല്‍ (എരുതുംകല്ല്), ബഷീര്‍ മദനി (പെര്‍ളാടം).
കുമ്പള സര്‍ക്കിള്‍ സംഗമം ശാന്തിപ്പള്ളത്ത് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് കുമ്പള സോണ്‍ പ്രസിഡന്റ് ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കുമ്പള മേഖലാ പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് സഅദി കുമ്പോല്‍, മഹമ്മദ് കുഞ്ഞി ഉളുവാര്‍ പ്രസംഗിച്ചു.
സര്‍ക്കിള്‍ ഭാരവാഹികള്‍: നടുബയല്‍ മുഹമ്മദ് ഹാജി (ചെയര്‍.), മുഹമ്മദ് ഹാജി പേരാല്‍, മുഹമ്മദ് തലപ്പാടി, മുഹമ്മദ് ഹാജി മൊഗ്രാല്‍ (വൈസ് ചെയര്‍.), നസീര്‍ ബാഖവി (ജന. കണ്‍.), രിഫായി സഖാഫി, നസീര്‍ ഹിമമി, മൊയ്തീന്‍ പേരാല്‍ (ജോ. കണ്‍.), അബൂബക്കര്‍ ശാന്തിപ്പള്ളം (ഫിനാന്‍സ്).
യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍: ആരിഫ് (മൈമൂന്‍ നഗര്‍), അബ്ദുല്‍ ഖാദിര്‍ ഹാജി (മൊഗ്രാല്‍), സിറാജ് സഖാഫി (പേരാല്‍), ശാഹുല്‍ ഹമീദ് ഹിമമി (ശാന്തിപ്പള്ളം), സിദ്ധീഖ് ഹിമമി (ബദ്രിയ നഗര്‍), മുഹമ്മദ് ഇസ്മായില്‍ ഹാജി (മുളിയടുക്കം), ഹാസിഫ് ഹനീഫി (കുമ്പള), സിദ്ധീഖ് (നാങ്കി), മുഹമ്മദ് സഖാഫി (കുറ്റിയാളം).