Kasargod
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്: എസ് ജെ എം മദ്‌റസകള്‍ വഴി അമ്പതിനായിരം കിലോ അരി ശേഖരിക്കും
ഗൃഹ സന്ദര്‍ശനം വഴി നാലിന് ശേഖരിക്കുന്ന അരി വിവിധ റേഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എട്ടിന് മുഹിമ്മാത്തിലെത്തിക്കും.

കാസര്‍കോട് | ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 19-ാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി ജില്ലയിലെ മദ്‌റസകള്‍ വഴി അമ്പതിനായിരം കിലോ അരി ശേഖരിക്കാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മുഹിമ്മാത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലേക്ക് മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ച അരി ശേഖരണ ഭാഗമായാണ് എസ് ജെ എം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗൃഹ സന്ദര്‍ശനം വഴി നാലിന് ശേഖരിക്കുന്ന അരി വിവിധ റേഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എട്ടിന് മുഹിമ്മാത്തിലെത്തിക്കും.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ അധ്യക്ഷത വഹിച്ചു. ഇല്യാസ് കൊറ്റുമ്പ, അഷ്റഫ് സഅദി ആരിക്കാടി, ഹനീഫ് കാമില്‍ സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി, ഇബ്‌റാഹീം കുട്ടി സഅദി, അഷ്റഫ് സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ കരീം സഖാഫി, അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്രാഹിം സഖാഫി, സിയാദ് സഅദി ചര്‍ച്ചയില്‍ പങ്കെടുത്തു.