Kasargod
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: പ്രഖ്യാപന സമ്മേളനം 26ന്
പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.
പുത്തിഗെ | സമസ്ത കേന്ദ്ര മുശാവറ അംഗവും മുഹിമ്മാത്ത് വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ശില്‍പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്തൊമ്പതാം ഉറൂസും, മുഹിമ്മാത്ത് സനദ്ദാന സമ്മേളനവും ഈ മാസം 26ന് പ്രഖ്യാപിക്കും.
പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. മുഹിമ്മാത്ത് ട്രഷറര്‍ ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രഖ്യാപനവും എസ് വൈ എസ് സാന്ത്വനം പ്രസിഡന്റ് ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തും.
പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹബീബ് അഹ്ദല്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി ചൂരി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.