Connect with us

Kasargod

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്: മഹല്ല് അനുസ്മരണ സംഗമങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

സംഗമങ്ങളുടെ ജില്ലാ ഉദ്ഘാടനം നീലമ്പാറ ജുമാമസ്ജിദില്‍ എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചു.

Published

|

Last Updated

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായുള്ള മഹല്ല് അനുസ്മരണ ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിക്കുന്നു.

നീലമ്പാറ | സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 19-ാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി മഹല്ലുകളില്‍ നടത്തുന്ന അനുസ്മരണ സംഗമങ്ങള്‍ക്ക് നീലമ്പാറയില്‍ തുടക്കമായി. സംഗമങ്ങളുടെ ജില്ലാ ഉദ്ഘാടനം നീലമ്പാറ ജുമാമസ്ജിദില്‍ എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചു.

ജമാഅത്ത് പ്രസിഡന്റ് ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് കബീര്‍ അല്‍ ബുഖാരി (ഹാജി മുക്ക് തങ്ങള്‍) സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി മുഖ്യ പ്രഭാഷണം നടത്തി.

എസ് എം എ സ്റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, നീലമ്പാറ ജുമാമസ്ജിദ് ഖത്വീബ് മുഹമ്മദ് ആരിഫ് സഖാഫി അല്‍ അസ്ഹരി ചിറപ്പാലം, ശിഹാബുദ്ധീന്‍ ഫാളിലി, ഉമര്‍ സഖാഫി കൊമ്പോട് പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി അബ്ദുസ്സലാം സ്വാഗതവും നന്ദിയും പറഞ്ഞു.

 

 

 

Latest