Connect with us

National

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ സിലബസ് കുറയ്ക്കില്ല; സിബിഎസ്ഇ

10, 12 ക്ലാസുകളിലെ സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ സിബിഎസ്ഇ നിര്‍ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| 2025ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ. അത്തരത്തിലുള്ള നയപരമായ തീരുമാനം ബോര്‍ഡ് ഇതുവരെ എടുത്തിട്ടില്ല. മൂല്യനിര്‍ണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ മാറ്റങ്ങള്‍ വരുത്തിയിട്ടുമില്ല. ബോര്‍ഡിന്റെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും സിബിഎസ്ഇ വ്യക്തമാക്കി.

2025ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ സിബിഎസ്ഇ നിര്‍ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ തള്ളി സിബിഎസ്ഇ രംഗത്തെത്തിയത്.

 

 

 

---- facebook comment plugin here -----

Latest