Connect with us

Health

ശരീരത്തിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ

അപകടകരമാം വിധം ശരീരത്തിൽ കാൽസ്യം കുറയുമ്പോഴാണ് ഒരാൾക്ക് ഓർമ്മക്കുറവ് ഉണ്ടാകുന്നത്. സാധനങ്ങൾ വെച്ചയിടങ്ങൾ മറന്നു പോകുക, ദൈനംദിന ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ഒക്കെ മറന്നു പോവുക എന്നതും ഇതിന്റെ ഭാഗമാണ്.

Published

|

Last Updated

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യം വേണ്ട ഒരു ഘടകമാണ് കാൽസ്യം എന്നത്. കാൽസ്യം കുറയുമ്പോൾ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചിരിക്കും. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് കാൽസ്യം കുറയുന്നതിന് ലക്ഷണങ്ങൾ എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പേശികളിൽ കോച്ചി പിടുത്തം

സാധാരണയായി കാൽസ്യ കുറവുള്ളവരിൽ കണ്ടുവരുന്ന ഒരു ലക്ഷണമാണ് പേശികളിലെ കോച്ചി പിടുത്തം എന്നത്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴോ മറ്റ് ജോലികളിൽ ഏർപ്പെടുമ്പോഴൊക്കെ ഇത് അനുഭവപ്പെട്ടേക്കാം.

ഓർമ്മക്കുറവ്

അപകടകരമാം വിധം ശരീരത്തിൽ കാൽസ്യം കുറയുമ്പോഴാണ് ഒരാൾക്ക് ഓർമ്മക്കുറവ് ഉണ്ടാകുന്നത്. സാധനങ്ങൾ വെച്ചയിടങ്ങൾ മറന്നു പോകുക, ദൈനംദിന ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ഒക്കെ മറന്നു പോവുക എന്നതും ഇതിന്റെ ഭാഗമാണ്.

മതിഭ്രമം

സോഡിയം കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ പോലെ തന്നെ കാൽസ്യം കുറയുമ്പോഴും മതിഭ്രമം പോലെയുള്ള അവസ്ഥകൾ ഉണ്ടായേക്കാം. നിങ്ങളുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അപര്യാപ്തത കൊണ്ടു വരുന്നതാണെന്ന് മനസ്സിലാക്കി ചികിത്സ തേടുകയാണ് വേണ്ടത്.

എല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകുന്നു

ചെറിയ പരിക്കുകൾക്ക് പോലും എല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്നതും കാൽസ്യ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. എല്ലുകളെ സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായ ഘടകമാണ് കാൽസ്യം എന്ന കാര്യവും നമ്മൾക്കറിയാം.

കൈകാലുകളിൽ മരവിപ്പ്

ശരീരത്തിൽ കാൽസ്യക്കുറവ് ഉണ്ടെങ്കിൽ കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെട്ടേക്കാം. ചിലയിടങ്ങളിൽ തൊടുമ്പോൾ മരവിപ്പ് തോന്നുന്നതും കൈകൾ തമ്മിൽ തൊടുമ്പോൾ അറിയാതിരിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്.

വരണ്ട ചർമം

വരണ്ടതും ചെതുമ്പലുകൾ ഉള്ളതുമായ ചർമം കാൽസ്യക്കുറവിന്റെ ലക്ഷണമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ആവശ്യമായ അളവിൽ കാൽസ്യം ശരീരത്തിൽ ഉണ്ടാകേണ്ടതുണ്ട്.

ഇങ്ങനെ പല ലക്ഷണങ്ങളും കണ്ടിട്ടും അത് കാൽസ്യം കുറവാണ് എന്ന് മനസ്സിലാക്കാത്തവരാണ് നമ്മൾ. ആവശ്യമായ അളവിൽ കാൽസ്യം സപ്ലിമെന്റുകൾ എടുത്തോ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയോ നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest