Connect with us

From the print

ഗവർണർക്കെതിരെ സിൻഡിക്കേറ്റ്; കാലിക്കറ്റിൽ ഭരണ സ്തംഭന സാധ്യത

സർക്കാറിന്റെയും പാർട്ടിയുടെയും പിന്തുണ ഉറപ്പിച്ചാണ് ചാൻസലറുമായി ഏറ്റുമുട്ടാൻ സിൻഡിക്കേറ്റ് ഒരുങ്ങുന്നത്.

Published

|

Last Updated

തേഞ്ഞിപ്പലം | രാജ്ഭവനിൽ നിന്നുള്ള ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനമെടുത്ത് ചാൻസലർക്കെതിരെ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് രംഗത്തിറങ്ങുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കും.

സർക്കാറിന്റെ പട്ടിക തള്ളി ഡോ. പി രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചതും ഇൻസ്ട്രുമെന്റേഷൻ എൻജിനീയർക്കെതിരെ സിൻഡിക്കേറ്റ് എടുത്ത ശിക്ഷാ നടപടി റദ്ദാക്കിയതുമാണ് ഗവർണർക്കെതിരെ നീങ്ങാൻ സിൻഡിക്കേറ്റിൽ ഭൂരിപക്ഷമുള്ള ഇടത് അംഗങ്ങളെ പ്രേരിപ്പിച്ചത്.

എന്നാൽ, സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്ലിം ലീഗ്, കോൺഗ്രസ്സ്, ബി ജെ പി അംഗങ്ങൾ വി സിക്ക് നിവേദനം നൽകിയിട്ടുണ്ട്.

സർക്കാറിന്റെയും പാർട്ടിയുടെയും പിന്തുണ ഉറപ്പിച്ചാണ് ചാൻസലറുമായി ഏറ്റുമുട്ടാൻ സിൻഡിക്കേറ്റ് ഒരുങ്ങുന്നത്. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറെ തിരിച്ചെടുക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. വി സി നിയമനക്കേസിലെ ചെലവ് മുൻ വി സി പ്രൊഫ. ജയരാജ് തന്നെ വഹിക്കണമെന്ന രാജ്ഭവൻ ഉത്തരവും സിൻഡിക്കേറ്റ് തള്ളിയിരുന്നു.

എന്നാൽ, പുതിയ വി സി സിൻഡിക്കേറ്റ് തീരുമാനങ്ങൾ മരവിപ്പിക്കാർ തീരുമാനിച്ചിട്ടുണ്ട്. ചാൻസലറുടെ ഉത്തരവ് നടപ്പാക്കാൻ സർവകലാശാല ബാധ്യസ്ഥമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സിൻഡിക്കേറ്റ് തീരുമാനം നിലനിൽക്കില്ലെന്നും മരവിപ്പിക്കുന്നതിന് പകരം റദ്ദാണമെന്നും ആവശ്യപ്പെട്ട് അംഗം ഡോ. റശീദ് അഹ്്മദ് വി സിക്ക് പരാതി നൽകി.
തന്നെ ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് എടുത്ത തീരുമാനം ഗവർണർ ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് സൂചന.

---- facebook comment plugin here -----

Latest