Connect with us

Kerala

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

അതിനിടെ കലോത്സവ കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Published

|

Last Updated

തിരുവനന്തപുരം| കേരള സര്‍വകലാശാല കലോത്സവം പാതിവഴിയില്‍ നിര്‍ത്തിവച്ചത് പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കലോത്സവത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ സമിതിയെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയമിച്ചു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി. മുരളീധരന്‍, മുന്‍ എംഎല്‍എ ആര്‍.രാജേഷ്, ഡോ.ജയന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കലോത്സവം നടത്തുന്നതിനുള്ള കാലാവധി രണ്ട് മാസം കൂടി നീട്ടുന്നതില്‍ തീരുമാനമെടുക്കും.

അതിനിടെ കലോത്സവ കോഴക്കേസില്‍ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.

 

 

 

 

---- facebook comment plugin here -----

Latest