Connect with us

Saudi Arabia

സിറിയന്‍ പ്രസിഡന്റ് സഊദിയിലെത്തി

സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

റിയാദ്  | ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ സഊദിയിലെത്തി. ഡിസംബറില്‍ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് ശേഷമുള്ള പ്രസിഡണ്ടിന്റെ പ്രഥമ സന്ദര്‍ശനം കൂടിയാണിത്.

സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയില്‍ സിറിയയിലെ നിലവിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചും,ഏറ്റവും പുതിയ പ്രാദേശിക വികസന കാര്യത്തില്‍ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്താനുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സിറിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് കിരീടാവകാശി അല്‍-ഷറയെ അഭിനന്ദിക്കുകയും സിറിയന്‍ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതില്‍ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. സിറിയയോടും അവിടുത്തെ ജനങ്ങളോടും ഉള്ള ആത്മാര്‍ത്ഥമായ പിന്തുണയ്ക്ക് അല്‍-ഷറ നന്ദി പറഞ്ഞു

കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സഹമന്ത്രി, കാബിനറ്റ് അംഗം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍-ഐബാന്‍ എന്നിവര്‍ പങ്കെടുത്തു

 

Latest