Connect with us

Kerala

മുനമ്പം വിഷയം പരിഹരിക്കപ്പെടാത്തതില്‍ ആശങ്കയും നിരാശയുമെന്ന് സിറോ മലബാര്‍ സഭ

രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി \  മുനമ്പം വിഷയം പരിഹരിക്കരിക്കപ്പെടാത്തതില്‍ നിരാശയെന്ന് സിറോ മലബാര്‍ സഭ. വിഷയത്തില്‍ ഇപ്പോഴും പൂര്‍ണപരിഹാരമില്ലെന്നത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് സഭാ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്. ഈ വിഷയത്തില്‍ സഭ സ്വീകരിച്ചിട്ടുള്ളത്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കുക എന്നതല്ല. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം ഒരുപക്ഷെ രാഷ്ട്രീയപാര്‍ട്ടിക്ക് അനുകൂലമായി, ഇത്രയും ദിവസങ്ങളായി മുനമ്പത്ത് വലിയ പ്രതിസന്ധിയിലും വിഷമത്തിലും സമരമുഖത്ത് ഇരിക്കുന്നവര്‍ ചില വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയത്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനുകൂലമായ സംസാരങ്ങള്‍ ഉണ്ടായതെന്ന് മനസ്സിലാക്കുന്നു

എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുകയും ജനത്തിന്റെ ആവശ്യത്തിന്മേല്‍ കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ നേതാക്കളോടും സഭയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു

 

Latest