Organisation
എസ് വൈ എസ് സംഘടിപ്പിക്കുന്ന 'തന്‍സീല്‍' ക്യാമ്പുകള്‍ക്ക് കട്ടത്തടുക്കയില്‍ തുടക്കമായി
എസ് വൈ എസ് കുമ്പള സോണിലെ 49 യുണിറ്റ് കേന്ദ്രങ്ങളിലാണ് 'തന്‍സീല്‍' ക്യാമ്പുകള്‍

പുത്തിഗെ | ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും പ്രാധാന്യം നല്‍കി എസ് വൈ എസ് കുമ്പള സോണിലെ 49 യുണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘തന്‍സീല്‍’ ക്യാമ്പുകള്‍ക്ക് കട്ടത്തടുക്കയില്‍ തുടക്കമായി.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ പ്രധിനിധികളാണ് ക്ലാസെടുക്കുന്നത്.കട്ടത്തടുക്ക യുണിറ്റില്‍ നടത്തിയ കുമ്പള സോണ്‍ ഉത്ഘാടനം മുഹിമ്മാത്ത് ഖത്തീബ് അബ്ബാസ് സഖാഫി കാവുംപുറം ഉത്ഘാടനം ചെയ്തു.
ഹാഫിള് ഹൈദര്‍ ഹിമമി ക്ലാസെടുത്തു. ഉമര്‍ സഖാഫി കൊമ്പോട് ആമുഖ പ്രഭാഷണം നടത്തി. ബഷീര്‍ മദനി പെര്‍ളാടം, അബ്ദുല്‍ ലത്തീഫ് സഅദി, ഉമര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
---- facebook comment plugin here -----