Connect with us

sys

എസ് വൈ എസ് കരിയർ എക്സ്പോ ശ്രദ്ധേയമായി

ഉപരിപഠന സാധ്യതകളെ കുറിച്ചുള്ള ക്ലാസിന് കരിയർ ഗുരു ജമാൽ മാളിക്കുന്ന് നേതൃത്വം നൽകി.

Published

|

Last Updated

മലപ്പുറം |  എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞവർക്ക് വേണ്ടി സംഘടിപ്പിച്ച “എജു പാത്ത് ” കരിയർ എക്സ്പോ ശ്രദ്ധേയമായി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

ഉപരിപഠന സാധ്യതകളെ കുറിച്ചുള്ള ക്ലാസിന് കരിയർ ഗുരു ജമാൽ മാളിക്കുന്ന് നേതൃത്വം നൽകി. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ. വി പി എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം അബ്ദുർറഹ്മാൻ, ഡയറക്ടർ സിറാജുദ്ദീൻ പി, എ മുഹമ്മദ് സംസാരിച്ചു.

സ്കിൽ ടെസ്റ്റ്, പേഴ്സണൽ കൗൺസിലിംഗ്, സംശയ നിവാരണം തുടങ്ങിയ സെഷനുകൾക്ക് വെഫി കരിയർ ടീം നേതൃത്വം നൽകി.

Latest