Connect with us

കോഴിക്കോട് മാവൂർ തെങ്ങിലകടവിൽ ഗവ.മെഡിക്കൽ കോളേജിൻറെ ആറ് ഏക്കർ ഭൂമിയിലാണ് മലബാർ കാൻസർ സെൻറർ സ്ഥിതി ചെയ്യുന്നത് . 1997 ല് തമിഴ്നാട് ഗവർണർ ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി ആണ് സെൻറർ ശിലാസ്ഥാപനം നിർവ്വഹിച്ചത് . അവരുടെ ബന്ധുകൂടിയായ ഡോക്ടർ ഹഫ്സത്ത് കാദർകുട്ടി ആയിരുന്നു സ്ഥാപനത്തിൻറെ ട്രസ്റ്റി . 2001 ൽ അന്നത്തെ കേരള ഗവർണർ ജസ്റ്റിസ് സുഖ്ദേവ് സിംഗ് ഉദ്ഘാടനവും നിർവഹിച്ചു .കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാൻസർ രോഗം ബാധിച്ച് പെയിൻ ആൻഡ് പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള ഉള്ള രോഗികളായിരുന്നു ഇവിടേക്ക് മാറ്റിയത് . എന്നാൽ കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സ്ഥാപനത്തിൻറെ പ്രവർത്തനം നിലച്ചു . ആശുപത്രി നാഥനില്ലാത്ത അവസ്ഥയിലായി . 2010 ഡിസംബറിൽ ആശുപത്രി പൂർണമായും ട്രസ്റ്റി കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി . എന്നാൽ തുടർന്നുള്ള വർഷങ്ങളിലും സ്ഥാപനം കാടുമൂടി യും തുരുമ്പെടുത്തു നശിച്ചു . ഇടക്ക് കഴിഞ്ഞുപോയ പ്രളയ ദുരിതാശ്വാസ ക്യാമ്പ് പോ വാക്സിനേഷൻ ക്യാമ്പ് പോലും ആ ക്കാൻ കഴിയാത്ത വിധം ആയിത്തീർന്നു ഈ സ്ഥാപനം . എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പാണ് കെട്ടിടം പ്രവർത്തന യോഗ്യം ആക്കുന്നതിനെ കുറിച്ച് ജില്ലാഭരണകൂടം ആലോചിച്ചത് . എസ്‌വൈഎസ് കോഴിക്കോട് സോൺ സാന്ത്വനം ഡയറക്ടറേറ്റ് കെട്ടിടം വൃത്തിയാക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു അറുപതോളം വരുന്ന വളണ്ടിയർമാരാണ് ഇന്നലെ ക്ലീനിങ് പ്രവർത്തികൾക്ക് കാൻസർ സെൻററിൽ എത്തിയത് . സാന്ത്വനം വളണ്ടിയർമാരെ അഭിനന്ദിക്കാനും പ്രവർത്തിയിൽ ഒപ്പം ചേരാനും ജില്ലാകലക്ടർ എൻ തേജ് ലോഹിത റെഡിയും എത്തിയിരുന്നു

Latest