Connect with us

sys

എസ് വൈ എസ് പാഠ്യപദ്ധതി ചട്ടക്കൂട്: ചർച്ചാ സംഗമം പെരിന്തൽമണ്ണയിൽ

എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | “പരിഷ്കരണം വേണം സംസ്കാരം ചട്ടക്കൂടാകണം” എന്ന പ്രമേയത്തിൽ എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാഠ്യ പദ്ധതി ചട്ടക്കൂട് ചർച്ചാ സംഗമം വ്യാഴാഴ്ച വൈകിട്ട് നാലിന് പെരിന്തൽമണ്ണ കോടതിപ്പടിയിൽ. എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിക്കും. മുഹമ്മദലി കിനാലൂർ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുർറഹീം കരുവള്ളി, സി കെ ശക്കീർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതളാ ശിഹാബ് സഖാഫി, ടി സിദ്ദീഖ് സഖാഫി, പി പി മുജീബുർറഹ്‌മാൻ, പി കെ മുഹമ്മദ് ശാഫി സംസാരിക്കും.

---- facebook comment plugin here -----

Latest