Thiruvananthapuram
എസ് വൈ എസ് ഭക്ഷണ വിതരണം നടത്തി
തിരുവനന്തപുരം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളക്കടവ് സർക്കിൾ കമ്മിറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ, സി, സി, ശ്രീ ചിത്ര ഹോസ്പിറ്റലുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണ വിതരണം നടത്തിയത്.
തിരുവനന്തപുരം | തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന സാന്ത്വനം പദ്ധതികളുടെ ഭാഗമായി എസ് വൈ എസ് തിരുവനന്തപുരം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളക്കടവ് സർക്കിൾ കമ്മിറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ, സി, സി, ശ്രീ ചിത്ര ഹോസ്പിറ്റലുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി.
മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ ഡി ആർ അനിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സോൺ ജനറൽ സെക്രട്ടറി ഷബിൻ വള്ളക്കടവ്, ഓർഗനൈസിങ് പ്രസിഡൻറ് നസീർ കുമാരപുരം സെക്രട്ടറി മഹീൻ മുസ്തഫ, ദഅവ പ്രസിഡൻറ് നിയാസ് സഖാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസർ ജൗഹരി, സത്താർ സലിം മുഹമ്മദ് ഹുസൈൻ, മീരാൻ സാഹിബ്, സാഹിർ, നിഷാദ്, സജീർ, അബു എന്നിവർ സംബന്ധിച്ചു.