Malappuram
എസ് വൈ എസ് ജില്ലാ കാര്‍ഷിക ശില്‍പശാല 'കന്നിക്കൊയ്ത്ത് ' പ്രൗഢമായി
കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച് കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുകയും ചെയ്തു.
ആനക്കയം | പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സംഘടിപ്പിക്കുന്ന ‘കന്നിക്കൊയ്ത്ത് ‘ ജില്ലാ കാര്‍ഷിക ശില്‍പശാല സമാപിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംഗമം പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു.സൈതലവി ദാരിമി ആനക്കയം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
കാര്‍ഷിക രംഗത്തെ അത്യാധുനിക സാധ്യതകള്‍, വിഷരഹിത പച്ചക്കറിയുടെ വ്യാപനം, സംഘകൃഷി, അടുക്കളത്തോട്ടം തുടങ്ങിയ വ്യത്യസ്ത പദ്ധതികളെ കുറിച്ചുള്ള വിവിധ സെഷനുകള്‍ക്ക് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍ ഡോ. പി.കെ.അബ്ദുല്‍ ജബ്ബാര്‍,കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.മുസ്തഫ കുന്നത്താടി,മുഹമ്മദ് മാസ്റ്റര്‍ ക്ലാരി,സൈദ് മുഹമ്മദ് അസ്ഹരി, പി.കെ.മുഹമ്മദ് ശാഫി എന്നിവര്‍ നേതൃത്വം നല്‍കി.കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച് കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുകയും ചെയ്തു. കാര്‍ഷിക മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ജില്ലയിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സയ്യിദ് മുബശിര്‍ തങ്ങള്‍,സയ്യിദ് ഹൈദരലി തങ്ങള്‍, ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീര്‍,മുജീബ് റഹ്മാന്‍ വടക്കേമണ്ണ, കെ.സൈനുദ്ദീന്‍ സഖാഫി,പി.ടി.നജീബ്, അബ്ദു നാസര്‍ പാണ്ടിക്കാട്, ഖാസിം ലത്വീഫി എന്നിവര്‍ സംസാരിച്ചു.