Ongoing News
എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് ഒമ്പതിന്
പരിപാടി ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ

ചാവക്കാട് | എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിക്കുന്ന ജില്ല തല ഹജ്ജ് ക്യാമ്പ് ഈ മാസം ഒമ്പതിന് ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനുമായ സി.പി സ്വാലിഹ് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.
9 മണിക്ക് ഉദ്ഘാടന സെഷൻ നടക്കും. പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്റഫ് സഖാഫി പൂപ്പലം, അബ്ദുൽ അസീസ് നിസാമി വരവൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ജില്ല സംയുക്ത ഖാസി സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി മുഖ്യപ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകും.
യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ക്യാമ്പിൽ നടക്കും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല എന്നിവ ഉൾകൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.