Connect with us

agriculture

എസ് വൈ എസ് ഈസ്റ്റ് ജില്ല സംഘ കൃഷിക്ക് തുടക്കമായി

636 യൂനിറ്റുകളിലാണ് സംഘകൃഷി നടക്കുന്നത്.

Published

|

Last Updated

മലപ്പുറം | “പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക” എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന ഹരിത ജീവനം പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ സംഘകൃഷി എടക്കര സോണിലെ കുറുമ്പലങ്ങോട്ട് ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാർ സഖാഫി നിർവഹിച്ചു. ഉപാധ്യക്ഷൻ  സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് പദ്ധതി അവതരണം നടത്തി.

മികച്ച കർഷകരായ സുലൈമാൻ തച്ചിയോടൻ, അബ്ദുർറഹ്മാൻ എന്നിവരെ ആദരിച്ചു. ജില്ലയിലെ 636 യൂനിറ്റുകളിലാണ് സംഘകൃഷി നടക്കുന്നത്. കപ്പ, മധുരക്കിഴങ്ങ്, വെണ്ട, പയർ, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഒക്ടോബറിൽ സർക്കിൾ കേന്ദ്രങ്ങളിലെ കാർഷിക ചന്തയിൽ വിളകളുടെ വിപണനമുണ്ടാകും.

പരിപാടിയിൽ ജില്ലാ ഭാരവാഹികളായ ശിഹാബുദ്ദീന്‍ അഹ്സനി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, പി യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബുർറഹ്‌മാന്‍ പി പി, പി കെ മുഹമ്മദ് ശാഫി സംസാരിച്ചു. അബ്ദുന്നാസർ പാണ്ടിക്കാട്, എം അബ്ദുർറഹ്മാൻ, ശരീഫ് സഅദി, അഫ്സൽ കുണ്ടുതോട്, മിൻശാദ് അഹ്‌മദ്, ശബീറലി, ശുഐബ് ചുങ്കത്തറ സംബന്ധിച്ചു.

Latest