Connect with us

Kozhikode

നോളജ് സിറ്റിയിൽ എസ് വൈ എസ് സ്ഥാപകദിനം ആഘോഷിച്ചു

72ാം സ്ഥാപകദിനം

Published

|

Last Updated

 

നോളജ് സിറ്റി  | എസ് വൈ എസ് 72ാം സ്ഥാപകദിനം മര്‍കസ് നോളജ് സിറ്റിയില്‍ ആഘോഷിച്ചു. നമ്മള്‍ ജീവിക്കുക, ഒരാശയത്തിന് വേണ്ടി എന്ന പ്രമേയത്തിലാണ് എസ് വൈ എസ് സ്ഥാപകദിനാഘോഷം നടന്നത്.

പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ തുടങ്ങിയവ നടന്നു. കേരള മുസ്ലിം ജമാഅത്ത് നോളജ് സിറ്റി യൂനിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഐ സി എഫ് നേതാവ് നിസാര്‍ സഖാഫി ഒമാന്‍ എന്നിവര്‍ ചേര്‍ന്ന് നോളജ് സിറ്റി ക്യാമ്പസില്‍ പതാക ഉയര്‍ത്തി. അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം, അബ്ദുല്‍ മജീദ് വയനാട്, എസ് വൈ എസ് നേതാക്കളായ ഉനൈസ് സഖാഫി കാന്തപുരം, നൗഫല്‍ പി പി നേതൃത്വം നല്‍കി.

 

 

Latest