Kasargod
കര്‍മാവേശം പകര്‍ന്ന് മുഹിമ്മാത്തില്‍ എസ് വൈ എസ് സ്ഥാപക ദിനമാചരിച്ചു
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൗഫുദ്ധീൻ ഹാജി തിരുവനന്തപുരം പതാക ഉയര്‍ത്തി.

പുത്തിഗെ | പ്രവര്‍ത്തകരില്‍ കര്‍മാവേശം പകര്‍ന്ന് എസ് വൈ എസ് എഴുപത്തി രണ്ടാമത് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസില്‍ ആചരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൗഫുദ്ധീൻ ഹാജി തിരുവനന്തപുരം പതാക ഉയര്‍ത്തി.
എസ് വൈ എസിന്റെ അവിസ്മരണീയ കര്‍മ മുന്നേറ്റത്തിന്റെ നേരടയാളമാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാല്‍ സ്ഥാപിതമായ മുഹിമ്മാത്ത് സമുഛയമെന്ന് അദ്ദേഹം സ്ഥാപക ദിന സന്ദേശത്തില്‍ പറഞ്ഞു. ഇതു പോലുള്ള നൂറു കണക്കിനു സ്ഥാപനങ്ങളും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളും സാസംകാരിക സാമൂഹിക സംരംഭങ്ങളും എസ് വൈ എസിനെ ജനകീയമാക്കി.
നാടിന്റെയും ജനങ്ങളുടെയും സ്പന്ദനമറിഞ്ഞ് കാലികമായ പദ്ധതികളിലൂടെ എസ് വൈ എസ് സമൂഹത്തിനു നല്‍കുന്ന കരുതല്‍ വലുതാണ്. മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി.
എസ് വൈ എസ് ജില്ലാ സാന്ത്വനം പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ പ്രസിഡന്റ് വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അബ്ദുസ്സലാം അഹസനി, ശരീഫ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.സയ്യിദ് ത്വഹിറുല്‍ അഹദല്‍ തങ്ങള്‍ മഖാം സിയാറത്ത്, പ്രതിജ്ഞ ചൊല്ലൽ തുടങ്ങിയവയും നടന്നു.