Connect with us

Kerala

തമിഴ്നാട് മുഖ്യമന്ത്രിക്ക് എസ് വൈ എസ് നിവേദനം സമര്‍പ്പിച്ചു

അടിയന്തരമായി ഇടപെടല്‍ ആവശ്യമുള്ള അഞ്ച് വിഷയങ്ങളിലേക്കാണ് നിവേദനം മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്.

Published

|

Last Updated

ചെന്നൈ| മാനവ സഞ്ചാരത്തിനിടയില്‍ നീലഗിരിയിലെ ജനങ്ങള്‍ മുന്നോട്ടുവച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിവേദനം സമര്‍പ്പിച്ചു. അടിയന്തരമായി ഇടപെടല്‍ ആവശ്യമുള്ള അഞ്ച് വിഷയങ്ങളിലേക്കാണ് നിവേദനം മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്.

ഭൂമി വാങ്ങുന്നതും വീട് വെക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ടി എന്‍ പി എഫ് നിയമപ്രകാരം ചെറുകിട ഭൂവുടമകള്‍ക്ക് 5 ഏക്കറില്‍ താഴെയുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ അനുവദിക്കുകയും അവിടെ വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യണമെന്നാണ് നിവേദനം ആവശ്യപ്പെട്ടത്.

കൃഷിഭൂമികള്‍ക്ക് സെക്ഷന്‍ 17 പ്രകാരം പട്ടയം നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്നും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭവനത്തിനായി ഭൂമി ലഭ്യമാക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും ഇരകള്‍ക്കുള്ള നഷ്ടപരിഹാരവും ആലോചനയില്‍ വേണമെന്നും നിവേദനത്തില്‍ ഉന്നയിച്ചു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചക്കായി മുഴുവന്‍ ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും തേയില കര്‍ഷകരുടെ താങ്ങുവിലയും വാസസ്ഥലവും അവരുടെ മക്കളുടെ പഠന നിലവാരവും അജണ്ടയിലുണ്ടാകണമെന്നും നിവേദനം ആവശ്യപ്പെട്ടു.

അതോടൊപ്പം, പന്തല്ലൂര്‍ താലൂക്കുകാരുടെ ആവശ്യം പരിഗണിച്ച് ഫയര്‍ റെസ്‌ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഗമാണ് നിവേദനം സമര്‍പ്പിച്ചത്.