Connect with us

Kerala

എസ് വൈ എസ് കേരള യുവജന സമ്മേളനം:  പൗരാവകാശ സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സമ്മേളന നഗരിയില്‍ രണ്ടാം ദിന പരിപാടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

തൃശൂർ | തൃശൂരില്‍ പുരോഗമിക്കുന്ന എസ് വൈ എസ് കേരള യുവജന സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം പൗരാവകാശ സമ്മേളനം നടക്കും. 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

 

ശശി തരൂര്‍ എം പി, അഡ്വ. ഹാരിസ് ബീരാന്‍ എം പി, കെ കെ രാമചന്ദ്രന്‍ എം എല്‍ എ, കേരള  ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, വി കെ സനോജ്, അബിന്‍ വര്‍ക്കി, പി കെ ഫിറോസ്,  ശേഷം നടക്കുന്ന ഹെറിറ്റേജ് കോണ്‍ഫറന്‍സില്‍ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹകീം നഹ പങ്കെടുക്കും.

 

ഇന്ന് രാവിലെ ആറ് മുതല്‍ സമ്മേളന നഗരിയില്‍ രണ്ടാം ദിന പരിപാടികള്‍ ആരംഭിച്ചിരുന്നു. നൂറു സ്വബാഹ് എന്ന പേരില്‍ ആത്മീയ സെഷനാണ് ആദ്യം. തുടര്‍ന്ന് ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നിയുള്ള നവ കാല ക്രമത്തിനനുസരിച്ച വ്യത്യസ്തമായ സെഷനുകളെക്കൊണ്ട് നഗരി വിരുന്നൊരുക്കി.

 

ഐഡിയല്‍ കോണ്‍ഫറന്‍സ്,  സോഷ്യല്‍ എന്‍ജിനീയറിംഗ്, ധനാത്മക യുവത്വം, അഹ്‌ലുസ്സുന്ന, യുവ കേരളത്തിന്റെ ഉത്തരവാദിത്വം, പ്രതിലോമ രാഷ്ട്രീയത്തിന്റെ വിശകലനം, മതത്തിന്റെ മധുരാനുഭവങ്ങള്‍ തുടങ്ങിയ സെഷനുകള്‍ നടന്നു.

 

നാളെ സമ്മേളനം സമാപിക്കും.

 

 

 

 

Latest