Connect with us

Kerala

എസ് വൈ എസ് കേരളയൂത്ത് കൗണ്‍സിലിന് തുടക്കം

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Published

|

Last Updated

എസ്.വൈ.എസ് കേരള യൂത്ത കൗണ്‍സില്‍ മലപ്പുറം മഅദിന്‍ കാമ്പസില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പുനസ്സംഘടനാ കൗണ്‍സിലിന് പ്രൗഢമായ തുടക്കം. രണ്ട് ദിവസങ്ങളിലായി മലപ്പുറം മഅദിന്‍ കാമ്പസില്‍ നടക്കുന്ന കേരള യൂത്ത് കൗണ്‍സില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെ്ക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് പറവൂര്‍, പി എം മുസ്തഫ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.

ശനി വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സംഗമത്തില്‍ എസ് വൈ എസ് കേരള പുതിയ ഭാരവാഹികളെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ പ്രഖ്യാപിക്കും. കേരള മുസ്്ലിം ജ്മാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സംഘടനക്ക് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

വഖ്ഫിനെ കേവലം കയ്യേറ്റങ്ങളും ദ്രോഹവുമായി പ്രചരപ്പിക്കുന്ന ചര്‍ച്ചകള്‍ ദുഃഖകരവും പ്രധിഷേധാര്‍ഹവുമാണെന്ന് എസ്.വൈ.എസ് കേരള യൂത്ത് കൗണ്‍സില്‍ പ്രമേയം ചൂണ്ടിക്കാട്ടി.
സുതാര്യവും പവിത്രവുമാണ് ഇസ്ലാമിലെ വഖ്ഫ്. വസ്തുവിന്റെ കൈമാറ്റങ്ങള്‍ക്ക് നിയമനുസൃതമായ അവകാശങ്ങളുള്ള വ്യക്തികള്‍ മാത്രമാണ് വഖഫ് ചെയ്യുന്നത്.സമുദായത്തിന്റെ വൈകജ്ഞനികവും സാം സ്‌കാരികവുമായ പരിപോഷണം ലക്ഷ്യമാക്കുന്നതാണ് പല വഖ്ഫുകളും, എന്നിരിക്കെ വഖ്ഫിനെ കേവലം കയ്യേറ്റങ്ങളും ദ്രോഹവുമായി പ്രചരപ്പിക്കുന്ന ചര്‍ച്ചകളാണ് പല കോണുകളില്‍ നിന്നും ഉണ്ടാകുന്നത് ദുഃഖകരവും പ്രധിഷേധാര്‍ഹവുമായ കാര്യമാണത്.

കേന്ദ്രം കൊണ്ടുവന്ന പുതിയ വഖ്ഫ് നിയമം കടുത്ത ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്.വഖ്ഫിന്റെ തനിമയെ നശിപ്പിക്കുന്നതും വഖ്ഫിന്റെ മേല്‍ പുതിയ അവകാശവാദങ്ങള്‍ക്ക് അവസരം നല്‍കുന്നതുമാണ്. ഇതിനെതിരെ മതത്തിനകത്ത് നിന്നും പുറത്ത് നിന്നും ഉണ്ടാകുന്ന ജനാധിപത്യപരമായ നീക്കങ്ങളും നിയമ നടപടികളും ആശാവാഹമാണ്. എന്നാല്‍ മുസ്ലിം ഉമ്മത്തിന്റെ സാംസ്‌കാരികമായ ഉള്ളടക്കത്തെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ള സമരങ്ങള്‍ വിഷയത്തെ വഴിതിരിച്ചു വിടാനാണ് സഹായകമാകുക. ബന്ധപ്പെട്ടവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest