sys pathanamthitta
എസ് വൈ എസ് 'ഹരിത സമൃദ്ധി' ക്യാമ്പയിന് തുടക്കമായി
ഡോ.ദേവര്‍ശ്ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട | ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘ഹരിത സമൃദ്ധി’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി വാരാചരണ കാമ്പയിന് തുടക്കമായി. പരിസ്ഥിതി പരിപാലനം സംസ്‌കാരത്തിന്റെ ഭാഗമായി മാറ്റുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വീട്ടുവളപ്പിലും പെതു സ്ഥലങ്ങളിലും ഫല വൃക്ഷ തൈകളും മരങ്ങളും നട്ടുപിടിപ്പിക്കുക, ഹരിതമുറ്റം പദ്ധതി, വിത്തുകള്‍ ശേഖരിക്കുന്നതിന് വിത്തൊരുമ, പരിസര ശുചിത്വം, ആരോഗ്യ ബോധവത്കരണം എന്നീ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. ജില്ലാതല പരിപാടി പത്തനംതിട്ടയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ദേവര്‍ശ്ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. അശ്റഫ് ഹാജി അലങ്കാര്‍, ഫഖ്‌റുദ്ദീന്‍ സഖാഫി, സലാഹുദ്ദീന്‍ മദനി, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, ഇസ്മായില്‍ പത്തനംതിട്ട, എ പി മുഹമ്മദ് അശ്ഹർ, സുധീര്‍ വഴിമുക്ക്, അബ്ദുല്‍ സലാം സഖാഫി, സുനീര്‍ സഖാഫി സംബന്ധിച്ചു.