Connect with us

sys

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല ഇന്‍ഫ്‌ലുവന്‍സിയ ശില്പശാല നാളെ

സംഘടനയുടെ പ്ലാറ്റിനം ജൂബിലി പദ്ധതികള്‍ വിശദീകരിക്കുന്നതിനുവേണ്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്പശാലയില്‍ ജില്ല ഭാരവാഹികള്‍, സോണ്‍ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

Published

|

Last Updated

മഞ്ചേരി | എസ് വൈ എസ് ഈസ്റ്റ് ജില്ല ഇന്‍ഫ്‌ലുവന്‍സിയ ശില്പശാല നാളെ നടക്കും. മൂന്ന് മണിക്ക് മഞ്ചേരി യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്യും.

സംഘടനയുടെ പ്ലാറ്റിനം ജൂബിലി പദ്ധതികള്‍ വിശദീകരിക്കുന്നതിനുവേണ്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്പശാലയില്‍ ജില്ല ഭാരവാഹികള്‍, സോണ്‍ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

പരിപാടിയില്‍ ജില്ല വൈസ് പ്രസിഡന്റ് സയ്യിദ് മുര്‍തള ശിഹാബ് സഖാഫി അധ്യക്ഷത വഹിക്കും. ജില്ല ഭാരവാഹികളായ ടി സിദ്ദീഖ് സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, എം ദുല്‍ഫുഖാര്‍ സഖാഫി, പി യൂസുഫ് സഅദി, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി കെ എം ഫാറൂഖ്, പി ടി നജീബ്, ഡോ. എം അബ്ദു റഹ്മാന്‍ എന്നിവര്‍ സംബന്ധിക്കും.

---- facebook comment plugin here -----

Latest