Malappuram
എസ് വൈ എസ് മലപ്പുറം സോണ്‍ യുവ സ്പന്ദനം ശനിയാഴ്ച 69 യൂണിറ്റ് കേന്ദ്രങ്ങളില്‍
69 യൂണിറ്റുകളില്‍ പ്രയാണം നടത്തും.
മലപ്പുറം | ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവ സ്പന്ദനം ശനിയാഴ്ച (ഡിസം: 14) 69 യൂണിറ്റുകളില്‍ പ്രയാണം നടത്തും. രാവിലെ ഏഴിന് പുല്ലാര ശുഹദാക്കളുടെ മഖാം സിയാറത്തോടെ ആരംഭിച്ച് രാത്രി എട്ടിന് ഹാജിയാര്‍പള്ളിയില്‍ സമാപിക്കും. യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കും.
യുവ സ്പന്ദനം യാത്രയുടെ പതാക സമസ്ത മലപ്പുറം മേഖലാ ജനറല്‍ സെക്രട്ടറി കോഡൂര്‍ മുഹമ്മദ് അഹ്സനി, എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവരില്‍ നിന്ന് സോണ്‍ നേതാക്കള്‍ ഏറ്റുവാങ്ങി.
പതാക കൈമാറ്റ ചടങ്ങില്‍ ഇ കെ മുഹമ്മദ് ബാഖവി, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, കുഞ്ഞിമുഹമ്മദ് സഖാഫി അത്താണിക്കല്‍, ഉസ്മാന്‍ സഖാഫി മലപ്പുറം, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഹുസൈന്‍ മിസ്ബാഹി, അബ്ബാസ് സഖാഫി കോഡൂര്‍, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, റിയാസ് സഖാഫി സംബന്ധിച്ചു.
എസ് വൈ എസ് മലപ്പുറം സോണ്‍ യുവ സ്പന്ദനം പതാക കോഡൂര്‍ മുഹമ്മദ് അഹ്സനി, എം ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവരില്‍ നിന്ന് മലപ്പുറം സോണ്‍ നേതാക്കള്‍ ഏറ്റുവാങ്ങുന്നു.