Connect with us

Malappuram

എസ് വൈ എസ് മാനവ സഞ്ചാരം നാളെ മലപ്പുറത്ത്

എസ് വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ 16 ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര ഡിസംബര്‍ 1 ന് തിരുവനന്തപുരത്ത് സമാപിക്കും.

Published

|

Last Updated

മലപ്പുറം | സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണര്‍ത്തലും ലക്ഷ്യമിട്ട് എസ് വൈ എസ് സംഘടിപ്പിക്കുfന്ന മാനവ സഞ്ചാരം നാളെ മലപ്പുറത്ത് എത്തിച്ചേരും. എസ് വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ 16 ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര ഡിസംബര്‍ 1 ന് തിരുവനന്തപുരത്ത് സമാപിക്കും.

സ്‌നേഹവും സാഹോദര്യവും ദുര്‍ബലമാവുകയും അത് അപകടകരമായ സ്ഥിതികള്‍ക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് കോട്ടപ്പടി വലിയവരമ്പില്‍ നിന്നും വലിയങ്ങാടിയിലേക്ക് പ്രഭാത നടത്തം സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് മലപ്പുറം വാരിയന്‍കുന്നന്‍ ടൗണ്‍ ഹാളില്‍ ഡോ. എ.പി.അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ യുവജന സംഘടനാ നേതാക്കളുമായി നടക്കുന്ന ടേബിള്‍ ടോക്, 11 മണിക്ക് സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി കൂടിക്കാഴ്ച, ഒരു മണിക്ക് മീഡിയ പ്രതിനിധികളുമായി കൂടിക്കാഴ്ച, രണ്ട് മണിക്ക് പ്രാസ്ഥാനിക സംഗമം എന്നിവയും നടക്കും.

വൈകുന്നേരം 4 മണിക്ക് മൂന്നാംപടി വാദി സലാം പരിസരത്തുനിന്ന് ആരംഭിക്കുന്ന സൗഹൃദ നടത്തത്തിലും 5 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കുന്ന മാനവ സംഗമത്തിലും മത,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീന്‍ കുട്ടി ബാഖവി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, ജനറല്‍ സെക്രട്ടറി ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സി.പി. സൈതലവി ചെങ്ങര, പി.എം.മുസ്തഫ കോഡൂര്‍,കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, പി. ഉബൈദുല്ല എം.എല്‍.എ,എ.പി.അനില്‍കുമാര്‍ എം.എല്‍.എ,ഡോ.കെ.ടി.ജലീല്‍.എം.എല്‍.എ, പി.വി.അന്‍വര്‍.എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ കെ.എം.എ.റഹീം, ഫാദര്‍.മോണ്‍.വിന്‍സെന്റ് അറക്കല്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയി, പി സുരേന്ദ്രന്‍, എസ്.വൈ.എസ് സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, എം. അബൂബക്കര്‍,ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, എന്‍.എം.സ്വാദിഖ് സഖാഫി, റഹ്‌മതുള്ള സഖാഫി എളമരം, ഡോ.ഫാറൂഖ് നഈമി, സിദ്ദീഖ് സഖാഫി നേമം, എം.മുഹമ്മദ് സാദിഖ്, ആര്‍.പി.ഹുസൈന്‍, വി.പി.എം.ബശീര്‍, എം.എം ഇബ്‌റാഹീം,കെ.അബ്ദുല്‍ കലാം,ഉമര്‍ ഓങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Latest