Connect with us

Kerala

എസ് വൈ എസ് മാനവ സഞ്ചാരം കോട്ടയത്ത്; അക്ഷര നഗരിയില്‍ ഊഷ്മള സ്വീകരണം

അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായത്.

Published

|

Last Updated

മാനവ സഞ്ചാരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നടന്ന സൗഹൃദ നടത്തം.

ഈരാറ്റുപേട്ട | എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിലെത്തി. ഈ മാസം 16ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര 12-ാം ദിവസമാണ് അക്ഷര നഗരിയില്‍ എത്തിയത്. അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായത്.

വൈകിട്ട് ഈരാറ്റുപേട്ടയില്‍ നടന്ന സൗഹൃദ നടത്തത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. ശേഷം മുട്ടം ജംഗ്ഷനില്‍ നടന്ന മാനവ സംഗമത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫിഖ് അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റിയന്‍ കൊളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംഗമത്തെ അഭിസംബോധന ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

കേരള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ശ്രീകുമാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കെ അബ്ദുല്‍ കലാം പ്രസംഗിച്ചു.

ഇതിന്റെ മുന്നോടിയായി നവജീവന്‍ ട്രസ്റ്റ് അഭയ കേന്ദ്രം, ഈരാറ്റുപേട്ട വെട്ടിപ്പറമ്പ് ക്രസന്റ് സ്‌പെഷ്യല്‍ സ്‌കൂള്‍, ഡി സി പബ്ലിഷിംഗ് ഹൗസ്, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക കേന്ദ്രങ്ങള്‍ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു.

നവജീവന്‍ ചെയര്‍മാന്‍ പി യു തോമസ് സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ നദീര്‍ മൗലവി തുടങ്ങിയ സ്ഥാപന അധികൃതര്‍ നേതാക്കളെ സ്വീകരിച്ചു. മാനവ സംഗമത്തില്‍ എ എം അബ്ദുല്‍ അസീസ് സഖാഫി, സി എച്ച് അലി മുസ്്ലിയാര്‍, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാര്‍, അബുശമ്മാസ് മുഹമ്മദലി മൗലവി, നൗഫല്‍ ബാഖവി, നിഷാദ് നടക്കല്‍, ഷിയാസ്, ഉണ്ണി രാജ്, ശമ്മാസ്, ജിയാഷ് കരിം, പി എം അനസ് മദനി, മുഹമ്മദ് കുട്ടി മിസ്ബാഹി, ഷാജഹാന്‍ സഖാഫി സംബന്ധിച്ചു. എസ് വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ലബീബ് സഖാഫി സ്വാഗതവും ജനറല്‍ സെക്രട്ടറി സിയാദ് അഹ്സനി നന്ദിയും പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest