Kerala
ഒരുമയുടെ കഥ പറഞ്ഞ് എസ് വൈ എസ് മാനവസഞ്ചാരം കോട്ടക്കലില്‍
ജില്ലയുടെ 11 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരം ജില്ലയില്‍ പ്രയാണമാരംഭിച്ചത്
കോട്ടക്കല്‍ \ ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം ‘കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായുള്ള മാനവ സഞ്ചാരത്തിന് കോട്ടക്കലില്‍ സ്വീകരണം നല്‍കി. ജില്ലയുടെ 11 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരം ജില്ലയില്‍ പ്രയാണമാരംഭിച്ചത്. എസ വൈ എസ് സംസ്ഥാന നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും നേതൃത്വം നല്‍കി.
വൈകിട്ട് നടന്ന മാനവസംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മുന്‍ പാര്‍ലിമെന്റ് അംഗം സി ഹരിദാസ്, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, നിയാസ് പുളിക്കലത്ത്, കെ പി നൗഷാദലി, സി പി അന്‍വര്‍ സാദത്ത്്, ഫാദര്‍ ജോസഫ് കളത്തില്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സി കെ എം മുഹമ്മദ് ഫാറൂഖ് സംസാരിച്ചു.
ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മുഹിയദ്ദീന്‍ കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, ഡോ. ശുഐബ് തങ്ങള്‍ സംബന്ധിച്ചു.
മാനവ സഞ്ചാരം നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
രാവിലെ നടന്ന ടേബിള്‍ ടോക്കില്‍ വിവിധ യുവജന പ്രസ്ഥാന നേതാക്കള്‍ സംബന്ധിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, കെ ബി ബഷീര്‍ നേതൃത്വം നല്‍കി.
ഗുലാം ഹസന്‍ ആലംഗീര്‍, കെ അബ്ദുറഹിമാന്‍, ഇ വി അനീഷ്, പി കെ അബ്ദുന്നാസര്‍, കലാം ആലുങ്ങല്‍, ഉമ്മര്‍ ചിറക്കല്‍, സംഷാദ് മറ്റത്തൂര്‍, എം ടി ശിഹാബുദ്ധീന്‍, ജെ സി ശാദുലി, സത്യജിത്, കെ ശ്യാം പ്രസാദ്, ശശി പൂവന്‍ചിന സംസാരിച്ചു.
സംരഭകത്വ സംഗമവും മാധ്യമ വിരുന്നും പ്രാസ്ഥാനിക സംഗമവും സ്വീകരണത്തിന്റെ അനുബന്ധമായി നടന്നു. തുടര്‍ന്ന്, കോട്ടക്കല്‍ നഗരത്തില്‍ സംഘടിപ്പിച്ച സൗഹൃദ നടത്തത്തില്‍ നിരവധി സാംസ്‌കാരിക- രാഷ്ട്രീയ- സാമൂഹിക- മത രംഗത്തെ പ്രമുഖന്‍മാര്‍ അണിനിരന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും ശമീര്‍ ആട്ടീരി നന്ദിയും പറഞ്ഞു.