Connect with us

sys

ജനാധിപത്യ പാഠശാല സംഘടിപ്പിച്ച് എസ് വൈ എസ്

വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന വികാരമാണ് ഇന്ത്യ.

Published

|

Last Updated

എസ് വൈ എസ് ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനാധിപത്യ പാഠശാല സാഹിത്യകാരന്‍ തെങ്ങമം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട | രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജനാധിപത്യ പാഠശാല സംഘടിപ്പിച്ചു.  വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന വികാരമാണ് ഇന്ത്യ. വൈജ്യാത്യങ്ങളെ നശിപ്പിക്കാനും മേല്‍ക്കോയ്മ നേടാനും നടക്കുന്ന അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍

രാജ്യത്തിലെ ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേല്‍ക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യാ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വം മുണ്ടെന്നും പാഠശാല അഭിപ്രായപ്പെട്ടു. ഭരണഘടന മൂല്യങ്ങള്‍, ജനാധിപത്യം തുടങ്ങിയ രാജ്യത്തിന്റെ നിലനില്‍പ്പിനാധാരമായ സുപ്രധാന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനവും ചര്‍ച്ചയുമാണ് ജനാധിപത്യ പാഠശാലയി നടന്നത്.

സാഹിത്യകാരന്‍ തെങ്ങമം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അനസ് ശാമില്‍ ഇര്‍ഫാനി പ്രമേയ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഹാജി അലങ്കാര്‍, എ പി മുഹമ്മദ് അഷ്ഹര്‍, മുഹമ്മദ് ഇസ്മായില്‍, സയ്യിദ് ബാഫഖ്റുദ്ധീന്‍ ബുഖാരി, സുധീര്‍ വഴിമുക്ക്, റിജിന്‍ഷാ കോന്നി സംസാരിച്ചു.