Connect with us

Organisation

എസ് വൈ എസ് ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സൗഹൃദ സംഗമം രാഷ്ട്രീയ-മത സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരുടെ ഒത്തുചേരല്‍ കൊണ്ട് ശ്രദ്ധേയമായി

Published

|

Last Updated

അടൂര്‍ | എസ് വൈ എസ് ജില്ലാ കമ്മിറ്റി അടൂര്‍ കസ്തൂര്‍ബാ ഗാന്ധിഭവനില്‍ ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ബാ ഗാന്ധിഭവന്‍ ഡയറക്ടര്‍ മുരളി കുടശനാട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ സന്ദേശ പ്രഭാഷണം നടത്തി.

ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ് മുഖ്യ പ്രഭാഷണം നടത്തി. പഴകുളം ശിവദാസന്‍, സുധീര്‍ വഴിമുക്ക്, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ആയൂഷ് ജെ പ്രതാബ്, പി സോമന്‍ പിള്ള, എസ് അനില്‍കുമാര്‍, ആര്‍ രാമകൃഷ്ണന്‍, പഴകുളം ആന്റണി, ഖൈസ്, ജയകുമാര്‍, യൂസുഫ്, റഹീം സംസാരിച്ചു.