Connect with us

Kasargod

എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ; പ്ലാറ്റിയൂണ്‍ അസംബ്ലി സ്വാഗതസംഘം പ്രഖ്യാപിച്ചു

1500 ഓളം പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ റാലിയും പൊതുസമ്മേളനവും അസംബ്ലിയോട് അനുബന്ധിച്ച് നടക്കും

Published

|

Last Updated

കാസറഗോഡ് | ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ നടക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി ഏപ്രില്‍ 18ന് ചെര്‍ക്കളയില്‍ നടക്കും.  1500 ഓളം പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ റാലിയും പൊതുസമ്മേളനവും അസംബ്ലിയോട് അനുബന്ധിച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗതസംഘം പ്രഖ്യാപിച്ചു.

ചെര്‍ക്കളയില്‍ നടന്ന പ്രഖ്യാപന സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം രക്ഷാധികാരികളായി സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഇല്യാസ് കൊറ്റുമ്പ എന്നിവരേയും
ഭാരവാഹികളായി അബൂബക്കര്‍ ഹാജി ബേവിഞ്ച (ചെയര്‍മാന്‍ ) സി എം എ ചേരൂര്‍ (ജനറല്‍ കണ്‍വീനര്‍) മുനീര്‍ എര്‍മാളം (വര്‍ക്കിംഗ് കണ്‍വീനര്‍) അബ്ദുല്‍ ഖാദിര്‍ ഹാജി ചേറൂര്‍ (ട്രഷറര്‍) സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, മൊയ്തു സഅദി ചേറൂര്‍, അഹമ്മദ് സഅദി ചെങ്കള, ഷാഫി ഹാജി ബേവിഞ്ച, സുന്നി അബ്ദുള്ള ചെര്‍ക്കള, അബ്ദുള്ള ബേവിഞ്ച, ജലീല്‍ എളിഞ്ചകേ, കെ വി അബൂബക്കര്‍ മൗലവി (വൈസ് ചെയര്‍മാന്‍മാര്‍ ) അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ആസിഫ് അലമ്പാടി, ഹുസൈന്‍ മുട്ടത്തോടി, ഇല്യാസ് ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്, മഹ്മൂദ് മേനംകോട്, അബ്ദുറഹ്മാന്‍ മൂലടുക്കം, ദാവൂദ് സഖാഫി ആലമ്പാടി, ഫൈസല്‍ നെല്ലിക്കെട്ട (കണ്‍വീനര്‍മാര്‍) താജുദ്ദീന്‍ മാസ്റ്റര്‍ (കോഡിനേറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പദ്ധതി അവതരിപ്പിച്ചു. എബി മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സിഎല്‍ ഹമീദ് കന്തല്‍ സൂപ്പി മദനി, നംഷാദ് ബേക്കൂര്‍, പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിഎംഎ ചേരൂര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest