Connect with us

Malappuram

എസ് വൈ എസ് പ്ലാറ്റിയൂണ്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കിളുകളില്‍ പ്രത്യേകം രൂപീകരിച്ച പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ റാലിയില്‍ അണി നിരന്നു

Published

|

Last Updated

മലപ്പുറം  | ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ ഡിസംബറില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി പ്ലാറ്റിയൂണ്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മേല്‍മുറിയില്‍ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം സിദ്ധീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മിസ്ബാഹി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കിളുകളില്‍ പ്രത്യേകം രൂപീകരിച്ച പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ റാലിയില്‍ അണി നിരന്നു. ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗം എം കെ ബദ്റുദ്ദീന്‍, അഹമ്മദലി വരിക്കോട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, മുഹമ്മദ് റിയാസ് സഖാഫി, സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, അബ്ദുന്നാസര്‍ പടിഞ്ഞാറ്റുംമുറി എന്നിവര്‍ നേതൃത്വം നല്‍കി.

Latest