Connect with us

wheel chair to taluk hospital

മലപ്പുറം താലൂക്ക് ആശുപതിയിലേക്ക് വീല്‍ ചെയറുകള്‍ നല്‍കി എസ് വൈ എസ്

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മെഡിക്കല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബുവിന് ഇവ കൈമാറി.

Published

|

Last Updated

മലപ്പുറം | കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ നല്‍കി എസ് വൈ എസ് മലപ്പുറം സാന്ത്വനം. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മെഡിക്കല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബുവിന് ഇവ കൈമാറി. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡൻ്റ് ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി അധ്യക്ഷത വഹിച്ചു.

എസ് വൈ എസിന് കീഴില്‍ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പ്രസ്ഥാനത്തിന്റെ ഗള്‍ഫ് ഘടകമായ ഐ സി എഫിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റും സമര്‍പ്പിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാ ദിവസവും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനം വലിയ ആശ്വാസമാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍, കസേരകള്‍ തുടങ്ങിയവയും നേരത്തേ നൽകിയിരുന്നു. സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറത്ത് സാന്ത്വനം ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.

സമര്‍പ്പണ പരിപാടിയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബുർറഹ്മാന്‍ വടക്കെമണ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ്, മുസ്ഥഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, ബദ്റുദ്ദീന്‍ കോഡൂര്‍, സാന്ത്വനം കോര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, എം കെ അബ്ദുസ്സലാം സംബന്ധിച്ചു.

Latest