Connect with us

sys

എസ് വൈ എസ് സംഘകൃഷി വിളകൾ സാന്ത്വന സദനത്തിലേക്ക് കൈമാറി

ഉദ്ഘാടന ചടങ്ങിൽ മഞ്ചേരി സോണിലെ പയ്യനാട് സർക്കിളിൽ നിന്നുള്ള വിഭവങ്ങൾ ജില്ലാ നേതാക്കളെ ഏൽപ്പിച്ചു.

Published

|

Last Updated

മലപ്പുറം | മലപ്പുറം ഈസ്റ്റ് ജില്ലയിലെ 77 സർക്കിൾ കേന്ദ്രങ്ങളിൽ കർഷകസംഘത്തിന് കീഴിലുള്ള സംഘകൃഷി വിളകൾ മഞ്ചേരി സാന്ത്വന സദനത്തിന് കൈമാറുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. കുമ്പളം, ചുരങ്ങ, വെണ്ട, ‘വെള്ളരി, പയർ, പാവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ മഞ്ചേരി സോണിലെ പയ്യനാട് സർക്കിളിൽ നിന്നുള്ള വിഭവങ്ങൾ ജില്ലാ നേതാക്കളെ ഏൽപ്പിച്ചു.

ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, നൗഫൽ സഖാഫി കളസ, വി പി എം ഇസ്ഹാഖ്, കെ പി ജമാൽ കരുളായി, മുഈനുദ്ദീൻ സഖാഫി, എ പി ബശീർ ചെല്ലക്കൊടി, സൈതലവി ദാരിമി, മൊയ്തീൻ കുട്ടി ഹാജി വീമ്പൂർ, ടി സിദീഖ് സഖാഫി, പി പി മുജീബുർറഹ്മാൻ, കെ സൈനുദ്ദീൻ സഖാഫി സംബന്ധിച്ചു. “പച്ചമണ്ണിൻ്റെ ഗന്ധമറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക” എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ഹരിതജീവനം പദ്ധതിയുടെ ഭാഗമായാണ് സംഘകൃഷി.

Latest