Ongoing News
എസ് വൈ എസ് സാന്ത്വന സ്പര്‍ശം ഇന്ന് നീലഗിരിയില്‍
കേരളം, നീലഗിരി, ലക്ഷദ്വീപ്, ബേംഗ്ലൂര്‍ ഊട്ടി എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നിശ്ചിത യൂണിഫോമണിഞ്ഞ 5106 വളണ്ടിയര്‍മാര്‍ മര്‍ക്കസില്‍ ഒരുമിച്ചു കുടും.
പാടന്തറ | തണലറ്റവര്‍ക്ക് താങ്ങായി ഏഴ് പതിറ്റാണ്ടുകാലം സമൂഹത്തില്‍ സേവനം ചെയ്തു വന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സംഗമം ഇന്ന് നീലഗിരി ജില്ലയിലെ പാടന്തറ മര്‍ക്കസില്‍ നടക്കും.
കേരളം, നീലഗിരി, ലക്ഷദ്വീപ്, ബേംഗ്ലൂര്‍ ഊട്ടി എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നിശ്ചിത യൂണിഫോമണിഞ്ഞ 5106 വളണ്ടിയര്‍മാര്‍ മര്‍ക്കസില്‍ ഒരുമിച്ചു കുടും. 32,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലും വിശാലമായ നിസ്‌കാര, വിശ്രമസ്ഥലങ്ങളും നഗരിയില്‍ ഇതിനകം പൂര്‍ത്തിയായി. ഇന്നു കാലത്ത് 8.45 ന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന വളണ്ടിയര്‍ മാസ് ഗാതറിംഗ് വൈവിധ്യമാര്‍ന്ന ഏഴ് സെഷനുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ ആചരിച്ചു വരുന്ന എസ് വൈ എസ്പ്ലാറ്റിനം ഇയറിന്റെ ഭാഗമായാണ് മാസ്ഗാതറിംഗ് സംഘടിപ്പിക്കുന്നത്.