Pathanamthitta
എസ് വൈ എസ് സ്‌നേഹ സമ്പര്‍ക്കം പരിപാടിക്ക് തുടക്കമായി
കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ഭവന സന്ദര്‍ശനം, സ്‌നേഹ സമ്പര്‍ക്കം എന്നിവ സംഘടിപ്പിക്കും.
പത്തനംതിട്ട| എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി നടത്തുന്ന സ്‌നേഹ സമ്പര്‍ക്കം പരിപാടിക്ക് തുടക്കമായി പരിപാടി. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ മദനി, സെക്രട്ടറി സുധീര്‍ വഴിമുക്ക് സംബന്ധിച്ചു.
കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ഭവന സന്ദര്‍ശനം, സ്‌നേഹ സമ്പര്‍ക്കം എന്നിവ സംഘടിപ്പിക്കും.
സ്‌നേഹവും സാഹോദര്യവും നഷ്ടപ്പെടുകയും സമൂഹത്തിലെ സൗഹൃദങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ശ്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാനും സുസ്ഥിരമായ സാമൂഹിക ഭാവിക്കുവേണ്ടി കേരളീയ സമൂഹത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ടാണ് സ്‌നേഹ സമ്പര്‍ക്കം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.