sys malappuram
എസ് വൈ എസ് സ്വുഹ്ബ ക്യാമ്പ് തുടങ്ങി
83 സര്‍ക്കിളുകളില്‍ ഏപ്രില്‍ അഞ്ചിനകം ക്യാമ്പുകള്‍ നടക്കും.
മലപ്പുറം | എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി രൂപം നല്‍കിയ പ്ലാറ്റിയൂണ്‍ സന്നദ്ധ സംഘത്തിന്റെ സര്‍ക്കിള്‍ ക്യാമ്പ് ‘സ്വുഹ്ബ’ തുടങ്ങി. ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം നിലമ്പൂര്‍ സോണിലെ എടവണ്ണയില്‍ ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍ നിര്‍വ്വഹിച്ചു.
83 സര്‍ക്കിളുകളില്‍ ഏപ്രില്‍ അഞ്ചിനകം ക്യാമ്പുകള്‍ നടക്കും. ജില്ലാ പ്ലാറ്റിയൂണ്‍ ചീഫ് പി ടി നജീബ് വിഷയാവതരണം നടത്തി. സോണ്‍ നേതാക്കളായ സി കെ നാസര്‍ മുസ്ലിയാര്‍, ഐ എം അഷ്‌റഫ്, സ്വഫ് വാന്‍ അസ്ഹരി, ശിഹാബ് സഖാഫി, മന്‍സൂര്‍, നിസാമുദ്ദീന്‍ സംസാരിച്ചു.
ഫോട്ടോ: എസ് വൈ എസ് സ്വുഹ്ബ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍ നിര്‍വ്വഹിക്കുന്നു
---- facebook comment plugin here -----