Kerala
എസ് വൈ എസ്: സയ്യിദ് ത്വാഹാ സഖാഫിയും ഹക്കീം അസ്ഹരിയും വീണ്ടും സാരഥികൾ
അബൂബക്കർ മാസ്റ്റർ പടിക്കൽ ഫിനാന്‍സ് സെക്രട്ടറി
വെട്ടിച്ചിറ | സുന്നി യുവജന സംഘ (എസ് വൈ എസ്)ത്തിന് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻറായി സയ്യിദ് ത്വാഹ സഖാഫിയും, ജനറല്‍ സെക്രട്ടറിയായി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും തുടരും. അബൂബക്കർ മാസ്റ്റർ പടിക്കലാണ് പുതിയ ഫിനാന്‍സ് സെക്രട്ടറി.
മറ്റു ഭാരവാഹികൾ: സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (സാംസ്‌കാരികം പ്രസിഡണ്ട്), റഹ്‌മതുല്ല സഖാഫി എളമരം (ഓര്‍ഗനൈസിംഗ് പ്രസിഡണ്ട് ), ഇ കെ മുഹമ്മദ് കോയ സഖാഫി (സാമൂഹികം പ്രസിഡണ്ട്), മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി (ദഅ്‌വ പ്രസിഡണ്ട് ), മുഹമ്മദ് സ്വാദിഖ് വെളിമുക്ക് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എം. എം. ഇബ്റാഹീം എരുമപ്പെട്ടി (സാമൂഹികം സെക്രട്ടറി), ആര്‍. പി. ഹുസൈന്‍ മാസ്റ്റര്‍ (സാംസ്‌കാരികം സെക്രട്ടറി), മുഹമ്മദ് ബശീര്‍ പറവന്നൂര്‍ (സാന്ത്വനം സെക്രട്ടറി), സിദ്ദീഖ് സഖാഫി തിരുവനന്തപുരം (ട്രൈനിംഗ് സെക്രട്ടറി ), ഡോ. മുഹമ്മദ് ഫാറൂഖ് നഈമി (ദഅ്‌വ സെക്രട്ടറി), കെ. അബ്ദുല്‍ കലാം മാവൂര്‍ (അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി), ഉമര്‍ ഓങ്ങല്ലൂര്‍ (പ്രസിദ്ധീകരണം സെക്രട്ടറി), അബ്ദുറശീദ് നരിക്കോട് (പി.ആര്‍ സെക്രട്ടറി ), അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല (ചെയര്‍മാന്‍ സാന്ത്വന കേന്ദ്രം തിരുവനന്തപുരം).