Connect with us

Malappuram

എസ് വൈ എസ് ടീം ഒലീവ് മലപ്പുറം ഈസ്റ്റ് ജില്ലാ റാലി പ്രൗഢമായി

Published

|

Last Updated

മലപ്പുറം | സാമൂഹിക സാംസ്കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കാൻ സന്നദ്ധരായ എസ് വൈ എസിന്റെ പ്രത്യേക വളണ്ടിയർ കോറായ ടീം ഒലീവ് അംഗങ്ങളുടെ മലപ്പുറം ഈസ്റ്റ് ജില്ലാ റാലിക്ക് പ്രൗഢമായ സമാപനം. ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള വർഗ്ഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക,വ്യാജ നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.

അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണിൽ സമാപിച്ചു. റാലിക്ക് ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, , പി കെ മുഹമ്മദ് ശാഫി വെങ്ങാട്, ടീം ഒലീവ് ജില്ലാ ക്യാപ്റ്റൻ കെ. സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി നേതൃത്വം നൽകി .

ജില്ലയിലെ പതിനൊന്ന് സോണുകൾ തിരിച്ചുള്ള റാലിയിൽ കാലിക പ്രസക്തമായ വിവിധ സന്ദേശങ്ങൾ എഴുതിയ ബാനറുകൾ ഉയർന്നു. എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഹിജാബിന്റെ പേരിൽ പുറപ്പെടുവിച്ച കോടതി വിധിയിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. പൗരന് അവന്റെ മത സ്വാതന്ത്ര്യം വക വെച്ചു നൽകാൻ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു.

ഇസ്‌ലാം നാമധാരികളായ ചിലരുടെ കുത്സിത ശ്രമങ്ങളാണ് ഇവിടെയും നടന്നത്. ഹിജാബ് വിഷയത്തിൽ യഥാർത്ഥത്തിൽ മതം എന്തു പറയുന്നു എന്ന് നിരീക്ഷിക്കാൻ കോടതി തയ്യാറാകുകയും വിധി പുന: പരിശോധിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനകം കേരളത്തിൽ വിവിധ മേഖലകളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾക്ക് ടീം ഒലീവിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയം – കോവിസ് കാല സേവന സാന്ത്വന പ്രവർത്തനങ്ങൾക്ക് ടീം ഒലീവ് നേതൃത്വം നൽകിയിട്ടുണ്ട്.

Latest