Connect with us

Malappuram

നൂറു കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകി എസ് വൈ എസ് തണ്ണീര്‍പന്തല്‍

നോമ്പുദിനങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് തറാവീഹ് നിസ്‌കാരത്തിന് ശേഷം തണ്ണീര്‍ പന്തലൊരുക്കും

Published

|

Last Updated

മലപ്പുറം |  കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച തണ്ണീര്‍പന്തല്‍ നൂറു കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി.വിവിധ സര്‍ക്കിള്‍,യൂണിറ്റ് കേന്ദ്രങ്ങളിലും തണ്ണീര്‍ പന്തല്‍ സ്ഥാപിച്ച് സൗജന്യമായി വിവിധ തരം ജ്യൂസുകള്‍ വിതരണം ചെയ്യും. നോമ്പുദിനങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് തറാവീഹ് നിസ്‌കാരത്തിന് ശേഷം തണ്ണീര്‍ പന്തലൊരുക്കും. മലപ്പുറം സോണ്‍തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി നിര്‍വഹിച്ചു.

എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് ആനക്കയം, മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, ബദ്റുദ്ദീന്‍ കോഡൂര്‍ , സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി, റിയാസ് സഖാഫി പൂക്കോട്ടൂര്‍ , സൈനുല്‍ ആബിദ് പൂക്കോട്ടൂര്‍ , കരീം മുസ്ലിയാര്‍ കൂട്ടിലങ്ങാടി , അമീര്‍ ചെറുകുളമ്പ് എന്നിവര്‍ സംബന്ധിച്ചു. എസ്.വൈ.എസിന് കീഴില്‍ പറവകളുടെ ദാഹമകറ്റുന്നതിന് പ്രവര്‍ത്തകരുടെ വീടുകളില്‍ തണ്ണീര്‍കുടവും സ്ഥാപിക്കുന്നുണ്ട്

 

---- facebook comment plugin here -----

Latest