Connect with us

Organisation

എസ് വൈ എസ് തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

മുഹമ്മദ് ശരീഫ് സഖാഫി പ്രസിഡൻ്റും സനൂജ് വഴിമുക്ക് ജനറൽ സെക്രട്ടറിയുമായി

Published

|

Last Updated

തിരുവനന്തപുരം | എസ് വൈ എസ് തിരുവനന്തപുരം ജില്ലാ യൂത്ത് കൗൺസിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ദേവർശോല അബ്ദുസലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ബശീർ പുളിക്കൂർ, സിദ്ദീഖ് സഖാഫി നേമം സംസാരിച്ചു.

ഭാരവാഹികളായി മുഹമ്മദ് ശരീഫ് സഖാഫി (പ്രസി.), സനൂജ് വഴിമുക്ക് (ജന. സെക്ര.), മുഹമ്മദ് ജാസ്മിൻ (ഫിനാ. സെക്ര.), സിദ്ദീഖ് സഖാഫി ബീമാപള്ളി, ഖലീൽ റഹ്മാൻ ലത്വീഫി (ദഅ്‌വ), ശാഹുൽ ഹമീദ് സഖാഫി, റിയാസുദ്ദീൻ (ഓർഗനൈസിംഗ്), സിദ്ദീഖ് അഹ്‌സനി, മുഹമ്മദ് ശാഫി (സാംസ്‌കാരികം), നിസാർ കാമിൽ സഖാഫി, സയ്യിദ് മുഹമ്മദ് ജൗഹരി (സാമൂഹികം), മാഹീൻ ശാസ്തവട്ടം (സാന്ത്വനം) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് സുൽഫിക്കർ സ്വാഗതവും സനൂജ് നന്ദിയും പറഞ്ഞു.

Latest