sys
എസ് വൈ എസ് ഗ്രാമ സഞ്ചാരം ശനിയാഴ്ച പത്തനംതിട്ടയിൽ
വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
പത്തനംതിട്ട | യുവജനങ്ങളുടെ നാട്ടുവര്‍ത്തമാനം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന സാരഥികള്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ഗ്രാമസഞ്ചാരം ശനിയാഴ്ച പത്തനംതിട്ടയില്‍ എത്തിച്ചേരും. വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെയും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊതുജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമസഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യം. സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി ആശയവിനിമയം നടത്തുന്ന നേതൃത്വം സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തും.
---- facebook comment plugin here -----