Malappuram
പറവകള്‍ക്ക് ആശ്വാസമായി ഒരു ലക്ഷം തണ്ണീര്‍കുടവുമായി എസ് വൈ എസ്
തണ്ണീര്‍ തട സംരക്ഷണവും പൊതുകുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ ശുചീകരണവും നവീകരണവും പദ്ധതിയുടെ ഭാഗമായി നടക്കും
മലപ്പുറം | വേനല്‍ കഠിനമായ സാഹചര്യത്തില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കാന്‍ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷം തണ്ണീര്‍കുടം സ്ഥാപിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള മുസ്ലിം ജാമഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി മലപ്പുറത്ത് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് ജില്ലയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ബോധവല്‍ക്കരണം സംഘടിപ്പിക്കും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദാഹമകറ്റുന്നതിന് തണ്ണീര്‍പന്തല്‍ ഒരുക്കും. തണ്ണീര്‍ തട സംരക്ഷണവും പൊതുകുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ ശുചീകരണവും നവീകരണവും പദ്ധതിയുടെ ഭാഗമായി നടക്കും.
സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, സി കെ ശക്കീര്‍ അരിമ്പ്ര, സിദ്ധീഖ് സഖാഫി വഴിക്കടവ്, സൈദ് മുഹമ്മദ് അസ്ഹരി, പി കെ മുഹമ്മദ് ശാഫി വെങ്ങാട്, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, മുജീബുറഹ്മാന്‍ വടക്കേമണ്ണ, എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു