Connect with us

Malappuram

എസ് വൈ എസ് യൂത്ത് പാര്‍ലമെന്റ് ജില്ലാതല സമാപനം ശനിയാഴ്ച മലപ്പുറത്ത്

ആയിരം പ്രതിനിധികള്‍ക്ക് ഗ്രീന്‍ ഗിഫ്റ്റ് വിതരണം ചെയ്യും

Published

|

Last Updated

മലപ്പുറം | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ‘സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം’ പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി 120 സോണുകളില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് ജില്ലാ തല സമാപനം ശനിയാഴ്ച മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത്  നടക്കും.    രാവിലെ 9 മുതല്‍ രാത്രി 9 വരെ  നീണ്ടു നില്‍ക്കുന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

സോഷ്യല്‍ ആക്ടിവിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുക,   സാമൂഹിക ഇടപെടലിന്റെ പ്രാദേശിക സാധ്യതകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, സംഘടന സംവിധാനത്തിന്റെയും ഇടപെടല്‍ രീതികളുടെയും പുനരാവിഷ്‌കരണം സാധ്യമാക്കുകയും പ്രസ്ഥാന വൃത്തത്തിനു പുറത്തുള്ളവര്‍ക്ക് സംഘടനയെയും അതുവഴി ഇസ്്‌ലാമിനെയും അടുത്തറിയാന്‍ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമാണ് യൂത്ത് പാര്‍ലമെന്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

എസ് വൈ എസിന്റെ സന്നദ്ധ വിഭാഗമായ ടീം ഒലീവ്, പ്രാസ്ഥാനികം, സൗഹൃദം എന്നീ വിഭാഗങ്ങളില്‍ നിന്നായി 1000 പ്രതിനിധികള്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം, തുടങ്ങിയ സെഷനുകളിലായാണ് യൂത്ത് പാര്‍ലമെന്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പാണക്കാട് സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.  എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിക്കും. നഗരിയിലെ പൈതൃക പ്രദര്‍ശന  സ്റ്റാള്‍, ബുക്ക്‌ഫെയര്‍ എന്നിവ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഇബ്‌റാഹീം കൊന്നോല ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് നടക്കുന്ന ചരിത്രം സെഷനില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും.  സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം എന്ന വിഷയത്തില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി, ഇസ്്‌ലാം സാമൂഹിക പാഠങ്ങള്‍ എന്ന വിഷയത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സോഷ്യല്‍ ആക്ടിവിസം സാധ്യതയും പ്രയോഗവും എന്ന വിഷയത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കലാം മാസ്റ്റര്‍ മാവൂര്‍, സോഷ്യല്‍ ആക്ടിവിസം മൗലിക വിചാരങ്ങള്‍ എന്ന വിഷയത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ എന്നിവര്‍ സംസാരിക്കും.  11.30 ന് നടക്കുന്ന കൃഷി, തൊഴില്‍, സംരംഭകത്വം എന്നീ സെഷനുകളില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്തഫ ആനക്കയം, ഡോ. അബ്ദുറഹ്മാന്‍ സഖാഫി മീനടത്തൂര്‍, മുനീര്‍ പാഴൂര്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രതിനിധികള്‍ക്കും വിവിധതരം വിത്തുകളടങ്ങിയ ഗ്രീന്‍ ഗിഫ്റ്റ് സമ്മേളനോപഹാരമായി നല്‍കും. ലോക പ്രശസ്ത മൗത്ത് പെയിന്റര്‍ ജസ്ഫര്‍ കോട്ടക്കുന്ന് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.  ഉച്ചക്ക് 2 ന് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ സെഷനുകള്‍ നടക്കും.

ബഷീര്‍ ചെല്ലക്കൊടി, ഡോ. ഷമീര്‍ അലി, കരുവള്ളി അബ്ദുറഹീം എന്നിവര്‍ പ്രസംഗിക്കും. 3.30 ന് പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ സദസ്സുമായി സംവദിക്കും.  മലപ്പുറത്തിന്റെ വളര്‍ച്ച, മലപ്പുറത്തിന്റെ ആത്മീയത, മലപ്പുറത്തിന്റെ ചരിത്രം എന്നീ വിഷയങ്ങളില്‍ സൈഫുള്ള നിസാമി,  സ്വഫ് വാന്‍ അദനി, ശാഹിദ് ഫാളിലി കൊന്നോല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം 6 ന് നടക്കുന്ന ആസ്വാദന പരിപാടികള്‍ക്ക് ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി നേതൃത്വം നല്‍കും.  വൈകുന്നേരം 7 ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സി.കെ.എം ഫാറൂഖ് നിലപാടുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സംഗമം സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്യും. റാഷിദ് ബുഖാരി കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. കെ.എം.എ റഹീം, മുഹമ്മദ് അഹ്‌സനി കോഡൂര്‍, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, പി. സുബൈര്‍ കോഡൂര്‍, മുഹമ്മദലി മുസ്്‌ലിയാര്‍ പൂക്കോട്ടൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ പി.പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ്.എസ്.എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ശബീര്‍അലി അഹ്‌സനി, ടിപ്പുസുല്‍ത്വാന്‍ അദനി എന്നിവര്‍ പ്രസംഗിക്കും.  ഇന്ന് (വെള്ളി) വൈകുന്നേരം 5ന്  യൂത്ത് പാര്‍ലമെന്റ് പതാക ഉയര്‍ത്തലിന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ നേതൃത്വം നല്‍കും. 8 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നിന്ന് വാഹന റാലിയോടെ കൊണ്ട് വരുന്ന പതാകകള്‍ നഗരിയില്‍ ഉയര്‍ത്തും

Latest