Malappuram
എസ് വൈ എസ് യൂത്ത് പാര്‍ലമെന്റ്; മലപ്പുറം ഈസ്റ്റ് ജില്ലാതല സമാപനം പ്രൗഢമായി
സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് പച്ചക്കറി വിത്തുകള്‍
മലപ്പുറം | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ‘സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം’ പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി 120 സോണുകളില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാതല സമാപനം പ്രൗഢമായി. മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
മനുഷ്യന് പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങളാണ് വിശുദ്ധ ഇസ്്‌ലാം നിയമമാക്കിയിട്ടുള്ളതെന്നും നിഖില മേഖലകളും സ്പര്‍ശിക്കുന്ന ആശയ തലങ്ങളാണ് ഇസ്്‌ലാമിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതക്കും തീവ്രവാദത്തിനും ഇസ്്‌ലാമില്‍ സ്ഥാനമില്ല. സഹജീവികളോടുള്ള അനുകമ്പയും കരുതലുമാണ് ഇസ്്‌ലാമിന്റെ അകക്കാമ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായി ആയിരത്തില്‍പരം പ്രതിനിധികളാണ് യൂത്ത് പാര്‍ലമെന്റില്‍ സംബന്ധിച്ചത്.
സമ്മേളനത്തില്‍ സംബന്ധിച്ച മുഴുവന്‍ പ്രതിനിധികള്‍ക്കും വിവിധതരം പച്ചക്കറി വിത്തുകളടങ്ങിയ ഗ്രീന്‍ ഗിഫ്റ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ലോക പ്രശസ്ത മൗത്ത് പെയിന്റര്‍ ജസ്ഫര്‍ കോട്ടക്കുന്ന് നിര്‍വ്വഹിച്ചു.
12 മണിക്കൂര്‍ നീണ്ട് നിന്ന പരിപാടിയില്‍ വിവിധ സെഷനുകള്‍ക്ക് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പി എം മുസ്തഫ കോഡൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, കലാം മാവൂര്‍, മുഹമ്മദ് പറവൂര്‍, കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്തഫ ആനക്കയം, ഡോ. അബ്ദുറഹ്മാന്‍ സഖാഫി മീനടത്തൂര്‍, മുനീര്‍ പാഴൂര്‍, ബഷീര്‍ ചെല്ലക്കൊടി, ഡോ. ഷമീര്‍ അലി, കരുവള്ളി അബ്ദുർറഹീം, നജീബ് കല്ലിരട്ടിക്കല്‍, അജ്മല്‍ വണ്ടൂര്‍, സി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
യുവ ഗവേഷകരായ സൈഫുല്ല നിസാമി, സ്വഫ്‌വാന്‍ അദനി, ശാഹിദ് ഫാളിലി കൊന്നോല എന്നിവര്‍ മലപ്പുറത്തിന്റെ ചരിത്രം, വളര്‍ച്ച, ആത്മീയത എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആസ്വാദന പരിപാടികള്‍ക്ക് ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ് ‘നിലപാടുകള്‍’ അവതരിപ്പിച്ചു. പഴമയെ പുനരാവിഷ്‌കരിച്ച് നടത്തിയ ചായമക്കാനി, കൊളാഷ് പ്രദര്‍ശനം, പുസ്തകശാല എന്നിവ ശ്രദ്ധേയമായി.
സമാപന സംഗമം സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു. സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ എം എ റഹീം, മുഹമ്മദ് അഹ്‌സനി കോഡൂര്‍, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, പി സുബൈര്‍ കോഡൂര്‍, മുഹമ്മദലി മുസ്്‌ലിയാര്‍ പൂക്കോട്ടൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.