Connect with us

Kerala

കുറക്കുമെന്ന് ആസൂത്രിതമായി പ്രചരിപ്പിക്കുന്നു; കെട്ടിട നികുതി കുറക്കില്ല: എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നികുതി വര്‍ധിപ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  പുതുക്കിയ കെട്ടിട നികുതി കുറക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. ചിലര്‍ നികുതി കുറക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെട്ടിട നികുതിയില്‍ അഞ്ചു ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 25 ശതമാനം വര്‍ധനവായിരുന്നു ശിപാര്‍ശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണെന്നും നിയമപരമായി അത് നിലനില്‍ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു