Connect with us

Ongoing News

ടി 20 റാങ്കിങ്; 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോലി 15ാമത്

സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും മുന്നിലുള്ളത്. നാലാമതാണ് സൂര്യ. ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ പാക് താരം മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Published

|

Last Updated

ദുബൈ | ലോക ടി 20 റാങ്കിങില്‍ വിരാട് കോലിക്ക് വന്‍ നേട്ടം. 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി 15ാമതെത്തി. നായകന്‍ രോഹിത് ശര്‍മയാണ് തൊട്ടു മുന്നില്‍-14. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് വിരാട് കോലി തന്റെ 71-ാം ശതകം നേടിയത്. 1000 ദിവസത്തെ ഇടവേളക്കു ശേഷമാണ് കോലി സെഞ്ച്വറി നേടുന്നത്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്നായി 276 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും മുന്നിലുള്ളത്. നാലാമതാണ് സൂര്യ. ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ പാക് താരം മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമതാണ്. ബാബര്‍ അസം മൂന്നാമതും യഥാക്രമം ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ആസ്ത്രേലിയ) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളിലുമുണ്ട്. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ, ശ്രീലങ്കയുടെ പതും നിസ്സങ്ക, യു എ ഇയുടെ മുഹമ്മദ് വസീം, ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്‍ഡ്രിക്സ് എന്നിവരാണ് ഏഴ് മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഭുവനേശ്വര്‍ കുമാര്‍ നിലവില്‍ ഏഴാമതാണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഭുവി തന്നെ. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ശ്രീലങ്കന്‍ താരം വനിന്തു ഹസരങ്ക ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ആഡം സാംപ (ആസ്ത്രേലിയ), റാഷിദ് ഖാന്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമതുള്ളത്. അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയാണ് തൊട്ടു പിന്നില്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമായ ഹാര്‍ദിക് പാണ്ഡ്യ ഏഴാമതുണ്ട്.